കട്ടപ്പന: കട്ടപ്പന ഗവണ്മെന്റ് കോളേജ് റോഡ് തകര്‍ന്നിട്ട് വര്‍ഷങ്ങളായെങ്കിലും അധികൃതരുടെ അനാസ്ഥ മൂലം അറ്റകുറ്റപ്പണികള്‍ എങ്ങും എത്താതെ കിടക്കുകയാണ്. ദിവസേന നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.വിദ്യാര്‍ത്ഥികളുടേയും പ്രദേശ വാസികളുടേയും ബുദ്ധിമുട്ട് മനസിലാക്കാത്ത അധികൃതര്‍ക്കെതിരെ ശക്തമായ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് എബിവിപി ഗവണ്മെന്റ് കോളേജ് യൂണിറ്റ് ഇതിന്റെ ഭാഗമായി ഇന്നലെ യൂണിറ്റ് ഭാരവാഹികള്‍ റോഡില്‍ വാഴനട്ട് പ്രതിഷേധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: