വനിതകള്‍ക്ക് വ്യവസായസംരംഭം തുടങ്ങാന്‍ കഞ്ഞിപ്പാറയില് നിര്‍മ്മിച്ച കെട്ടിടമാണ് സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി മാറിയിരിക്കുന്നത്.
പുളിയന്മല :ജില്ലാപഞ്ചായത്ത് വണ്ടന്മേട് ഗ്രാമപഞ്ചായത്തിലെ അന്യാര്‍തൊളുവിന് സമീപം കഞ്ഞിപ്പാറയില് നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടം വര്‍ഷങ്ങളായി ഉപയോഗശൂന്യമായിക്കിടക്കുന്നു. അന്‍പത് സെന്റ് സ്ഥലത്തിന് നടുവിലായാണ് ഈ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ജനാലകളും ഷട്ടറും തകര്‍ന്ന നിലയിലാണ്.ചീട്ടുകളി
സംഘങ്ങളുടെ സ്ഥിരം സങ്കേതമാണിവിടം. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ള സംഘം കഞ്ചാവ് വലിക്കുന്നതിന് ഉപയോഗിക്കുന്ന ഈ കെട്ടിടത്തില്‍ സാമൂഹ്യവിരുദ്ധര്‍ മിക്കപ്പോഴും തമ്പടിക്കുന്നുണ്ട്. ജില്ലാപഞ്ചായത്ത് വ്യവസായ എസ്റ്റേറ്റ് എന്ന പേരില്‍ പ്രദേശത്തെ തൊഴില്‍ രഹിതരായ സ്ത്രീകള്‍ക്ക് തൊഴില്‍ സംരംഭം ആരംഭിക്കുന്നതിനായിരുന്നു കെട്ടിടം നിര്‍മ്മിച്ചത്. എല്‍ഡിഎഫ് ഭരണത്തിലിരുന്നപ്പോഴായിരുന്നു ഈ കെട്ടിടം നിര്‍മ്മിച്ചത്. പിന്നീട് അധികാരത്തില്‍ എത്തിയ യുഡിഎഫ് ഈ കെട്ടിടത്തെ പാടെ അവഗണിക്കുകയായിരുന്നു. ജനോപകാരകരമായ ഏതെങ്കിലും സര്‍ക്കാര്‍ സ്ഥാപനം ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: