മഞ്ചേരി: ജില്ലാതല സംസ്കൃതദിനാഘോഷം മഞ്ചേരിയില്‍ നടന്നു. ബോയ്സ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടന്ന പരിപാടി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് കണ്ണിയന്‍ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. സംസ്കൃതഭാഷ നാടിന്റെ സ്വത്താണെന്നും പ്രത്യേക മതത്തിന്റെയോ സമുദായത്തിന്റെയോ സ്വത്തല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ആര്.മാധവിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പി.സഫറുള്ള മുഖ്യാതിഥിയായി പങ്കെടുത്തു. വിദ്യാരംഗം സംസ്ഥാന അവാര്‍ഡ് ജേതാവ് ബിജു കാവില്‍ മുഖ്യാപ്രഭാഷണം നടത്തി. എഇഒ പി.എസ്.മുഹമ്മദ് ബഷീര്‍, പി.ഹുസൈന്, പി.രമേശ് നമ്പീശന്, സുരേഷ് കുമാര്‍, എന്‍.വിജയന്, കെ.ബിന്ദു, ഉഷ. ഗിരീഷ് എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് ജില്ലയിലെ സംസ്കൃതഭാഷയുടെ വികസന സാധ്യതകള്‍ എന്ന വിഷയത്തില്‍ ചര്‍ച്ചയും നടത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: