കാട്ടാക്കട: ക്ഷേത്രത്തില്‍ അതിക്രമിച്ച് കടന്ന് അക്രമം നടത്തിയ വില്ലേജ് ഓഫീസര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിക്ഷേധം ശക്തം. കുന്നനാട് ശ്രീഭദ്രകാളി ദേവീക്ഷേത്രത്തിലാണ് കഴിഞ്ഞ ദിവസം ഒറ്റശേഖരമംഗലം വില്ലേജ് ഓഫീസര്‍ ജയചന്ദ്രന്റെ നേതൃത്വത്തില്‍ അക്രമം അരങ്ങേറിയത്. സ്ത്രീ ഭക്ജനങ്ങളുടെ നേതൃത്വത്തില്‍ അഖണ്ഡ നാമജപം നടക്കുകയായിരുന്ന ക്ഷേത്രത്തില്‍ കടന്നുകയറി നാമജപം തടഞ്ഞ വില്ലേജ് ഓഫീസറും സംഘവും പൂജാ ദ്രവ്യങ്ങള്‍ തട്ടിതെറുപ്പിച്ചു. വൈദ്യുത ഉപകരണങ്ങള്‍ കേടുവരുത്തി ക്ഷേത്ര ചുറ്റമ്പലത്തില്‍ അഴിഞ്ഞാടിയ റവന്യൂ ഉദ്യോഗസ്ഥര്‍ നാമജപത്തില്‍ പങ്കെടുക്കാനെത്തിയ അമ്മമാരെ അധിക്ഷേപിച്ചതായും ആക്ഷേപമുണ്ട്.
അഖണ്ഡനാമജപം നടക്കുന്നതിനാല്‍ ക്ഷേത്ര പരിസരത്ത് രണ്ട് ചെറിയ ബോക്സുകള്‍ സ്ഥാപിച്ചിരുന്നു. ഈ ബോക്സിലൂടെ നാമജപം നേരിയ ശബ്ദത്തിലാണു കേട്ടിരുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. ആര്‍ക്കും ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ അഖണ്ഡനാമജപം നടന്ന ക്ഷേത്രത്തില്‍ കടന്ന് ശബ്ദ മലിനീകരണം നടക്കുന്നുവെന്ന് ആരോപിച്ചാണു വില്ലേജ് ഓഫീസര്‍ പരാക്രമം നടത്തിയത്. പരിസര വാസികള്‍ക്ക് ആര്‍ക്കും പരാതിയില്ലെങ്കിലും അതുവഴി കടന്നുപോയ ഓഫീസര്‍ ക്ഷേത്രത്തില്‍ കടന്ന് അക്രമം നടത്തുകയും ഭക്തജനങ്ങളെ അധിക്ഷേപിക്കുകയുമായിരുന്നു എന്ന് ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് വി. സോമന്‍കുട്ടി നായരും സെക്രട്ടറി കൃഷ്ണന്‍കുട്ടിയും പറയുന്നു.
ക്ഷേത്രത്തില്‍ അതിക്രമം നടത്തിയ വില്ലേജ് ഓഫീസര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മനു പണിക്കരുടെ നേതൃത്വത്തില്‍ പ്രതിഷേധ സമ്മേളനം നടന്നു. സമ്മേളനം ഹിന്ദു ഐക്യവേദി കാട്ടാക്കട താലൂക്ക് സെക്രട്ടറി പൂഴനാട് വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: