കാസര്‍കോട്: മാങ്ങാട് വധക്കേസിലെ 7ാം പ്രതിയും രണ്ടുവര്‍ഷമായി ഒളിവില്‍ കഴിയുകയും ചെയ്തു വരികയായിരുന്ന ഉദുമ ബാരയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷിബു കടവങ്ങാനത്തെ (30) ഡിവൈ എഫ്ഐ പ്രവര്‍ത്തകര്‍ കാസര്‍കോട് പ്രസ്ക്ലബ്ബിനു മുന്നില്‍ തടഞ്ഞുവെച്ച് അക്രമിച്ചു. താന്‍ പ്രതിയാക്കപ്പെട്ടത് കോണ്‍ഗ്രസ് നേതൃത്വത്തിലെ ചിലരുടെ ഗൂഢാലോചനകളുടെ ഫലമാണെന്നാരോപിച്ച് ഷിബു പത്രസമ്മേളനം നടത്തി പോലീസില്‍ കീഴടങ്ങാന്‍ പോകുമ്പേഴാണ് 30 ഓളം വരുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഷിബുവിനെ അക്രമിച്ചത്. തന്നോട് ഒളിവില്‍ പോകാന്‍ നിര്‍ദേശിച്ചത് ഡി.സി.സി. പ്രസിഡന്റ് അഡ്വ. സി.കെ.ശ്രീധരനാണെന്ന് ഷിബു ആരോപിച്ചിരുന്നു. ഉദുമ ബാങ്ക് തെരഞ്ഞെടുപ്പില്‍ താനും കുടുംബവും ഉള്‍പെടെ ബാങ്ക് പ്രസഡിന്റായ ഡി.സി.സി. പ്രസിഡന്റ് സി.കെ. ശ്രീധരന്റെ പക്ഷത്ത് നില്‍ക്കാതിരിക്കാനുള്ള ഗൂഢാലോചനയാണ് ബാലകൃഷ്ണന്റെ വധത്തില്‍ കലാശിച്ചതെന്നാണ് താന്‍ സംശയിക്കുന്നത്. ഇതിലെ യഥാര്‍ത്ഥ പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നാല്‍ വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പല സീറ്റുകളും നഷ്ടപെടാന്‍ ഇടയാക്കുമെന്നും ഷിബു മാധ്യപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കി. അതുകൊണ്ടുതന്നെയാണ് ഡി.സി.സി. പ്രസിഡന്റ് പലകാര്യങ്ങളും രഹസ്യമാക്കുന്നതെന്നും ഷിബു കൂട്ടിച്ചേര്‍ത്തു.
മാധ്യമപ്രവര്‍ത്തകര്‍ ഇടപെട്ട് പിന്നീട് ഷിബുവിനെ പ്രസ്ക്ലബ്ബിനുള്ളിലാക്കിയാണ് രക്ഷപ്പെടുത്തിയത്. ഷിബുവിനെ അറസ്റ്റ് ചെയ്യാന്‍ പോലീസെത്താന്‍ വൈകിയിരുന്നു. ഷിബു പത്രസമ്മേളനം നടത്തുന്ന വിവരം അറിഞ്ഞാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സംഘടിച്ച് പ്രസ്ക്ലബ്ബിനു മുന്നിലെത്തിയത്. ഷി ബുവിനെ വിട്ട് നല്കണമെന്നാ വശ്യപ്പെട്ട് മാധ്യമ പ്രവര്‍ത്തകരെ ഡിവൈഎഫ്ഐക്കാര്‍ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. പിന്നീട് പോലീസെത്തി ഷിബുവിനെ കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: