ചെറുതോണി: ഓട്ടോറിക്ഷയില്‍ വ്യാജമദ്യം കടത്തിയ പ്രതികള്‍ പിടിയില്‍. മുരിക്കാശ്ശേരി കൊച്ചുനിരവത്ത് ജോര്‍ളി ഉലഹന്നാന്(48), രാജന് പടിപ്പുരയ്ക്കല്‍ (52) എന്നിവരെയാണ് ഇടുക്കി പോലീസ് അറസ്റ്റ് ചെയ്തത്. ജോര്‍ളിയുടെ ഓട്ടോയില്‍ വ്യാജമദ്യം കടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇവരെ 9-ാം തീയതി രാത്രി 9 മണിക്ക് പോലീസ് കണ്ടത്. ഓടി രക്ഷപ്പെട്ടതിനെ തുടര്‍ന്ന് അന്നു പ്രതികളെ പിടിക്കാന്‍ കഴിഞ്ഞില്ല. കോടതിയില്‍ ഹാജരായി ജാമ്യം എടുക്കാന്‍ പ്രതികള്‍ ചെറുതോണിയില്‍ എത്തിയുട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇടുക്കി പോലീസ് പ്രതികളെ പിടികൂടിയത്. തടിയംമ്പാട് ബിവറേജസില്‍ നിന്നാണ് മദ്യം വാങ്ങി കടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: