തൊടുപുഴ : തൊടുപുഴ പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയ വ്യാജ പൂജാരിയെ റിമാന്റ് ചെയ്തു. ആള്‍മാറാട്ടം, വഞ്ചന എന്നീവകുപ്പുകളില്പ്പെടുത്തിയാണ് അടിമാലി കല്ലാര്‍കുട്ടി കൊച്ചുപറമ്പില്‍ റാംജിത്തിന് (26) എതിരെ തൊടുപുഴ പോലീസ് കേസെടുത്തിരിക്കുന്നത്. തൊടുപുഴ വെങ്ങല്ലൂരിന് സമീപമുള്ള ക്ഷേത്രത്തിലാണ് ഇയാള്‍ വ്യാജ രേഖ ചമച്ച് പൂജയ്ക്കായി എത്തിയത്. ക്ഷേത്രത്തില്‍ ചാര്‍ജെടുത്ത അന്നു മുതല്‍ പൂജാരികള്‍ക്കു നല്കുന്ന ഐ ഡി കാര്‍ഡ് ക്ഷേത്രം കമ്മിറ്റി അവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇയാള്‍ നിരവധി തവണ ഒഴിഞ്ഞു മാറി. കഴിഞ്ഞ ദിവസം രാത്രി ചിലര്‍ പൂജാരിയുടെ വീട്ടിലെത്തി മദ്യപിച്ചതായി നാട്ടുകാര്‍ അറിഞ്ഞു.
ഇതിനെ തുടര്‍ന്ന് പൂജാരിയുടെ പ്രവര്‍ത്തനങ്ങളില്‍ സംശയം തോന്നിയ നാട്ടുകാരില്‍ ചിലര്‍ തൊടുപുഴ പോലീസില്‍ വിവരമറിയിച്ചു. പ്രതി നിരവധി തട്ടിപ്പു കേസുകളില്‍ പ്രതിയാണെന്നും പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. പ്രഥമിക ചോദ്യംചെയ്യലില്‍ തന്നെ റാംജിത്ത് താന്‍ പൂജാരിയല്ലെന്നു സമ്മതിച്ചു. ഇയാളെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ തൊടുപുഴ പോലീസ്ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: