തിരുവനന്തപുരം: ജി കെ എസ് എഫ് മെഗാ സീസണ് 9ന്റെ ഭാഗമായി 2015-16 കരകൗശല വര്‍ഷമായി ആചരിക്കും.
അന്യം നിന്നുപോകുന്ന കേരളീയ കരകൗശലമേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനും ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കര്‍മ്മപദ്ധതി ഈ മേഖലയില്‍ നടപ്പിലാക്കും. കേരളത്തിലെ കൈരളിയുടെ എക്സിബിഷനുകളും 5 വിദഗ്ധപരിശീലന ശില്പശാലകളും സംഘടിപ്പിക്കും. അഹമ്മദാബാദ് ആസ്ഥാനമായ നാഷണല്‍ ഡിസൈന്‍ ഇന്‍സ്റ്റിറ്റിയൂട്ടാണ് പരിശീലനപരിപാടിക്ക് നേതൃത്വം നല്‍കുന്നത്. ജി കെ എസ് എഫിന്റെ നേതൃത്വത്തില്‍ കരകൗശലഗ്രാമത്തിലൂടെ 50 ദിവസം നീണ്ടുനില്‍ക്കുന്ന പ്രചരണ പരിപാടിയിലും കൈരളി സഹകരിക്കും. ഫെസ്റ്റിവല്‍ കാലയളവില്‍ കൈരളിയുടെ കേരളത്തിലെ എല്ലാ ഷോറൂമുകളും രജിസ്റ്റര്‍ ചെയ്യും. കരകൗശല ഉത്പന്നങ്ങള്‍ക്ക് ഫെസ്റ്റിവല്‍ കാലയളവില്‍ ആകര്‍ഷകമായ ഡിസ്കൗണ്ടുകള്‍ നല്‍കും.
സംസ്ഥാന ടൂറിസം വകുപ്പ് ഇദം പ്രദമമായി നടക്കുന്ന സര്‍ഗാലയ ഇരിങ്ങല്‍ ഇന്റര്‍ നാഷണല്‍ ക്രാഫ്റ്റ് ഫെസ്റ്റിവലില്‍ കൈരളി സജീവ പങ്കാളിയാവും. പദ്ധതി വിജയിപ്പിക്കുന്നതിനായുള്ള ധാരണാപത്രം വ്യവസായ വകുപ്പുമന്ത്രിയുടെ ചേമ്പറില്‍ ഒപ്പു വെച്ചു.വ്യവസായ വകുപ്പുമന്ത്രി, ടൂറിസം വകുപ്പുമന്ത്രി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ കരകൗശല വികസന കോര്പ്പറേഷന് ചെയര്മാന് എം.ഡി. കമറുദ്ദീന്, ജി കെ എസ് എഫ് ഡയറക്ടര്‍ അനില്‍ മുഹമ്മദും ധാരണാപത്രം കൈമാറി. കൈരളി മാനേജിംങ്ങ് ഡയറക്ടര്‍ എസ്. എം. ആരീഫ്, ജി കെ എസ് എഫ് സംസ്ഥാന കോ- ഓര്‍ഡിനേറ്റര്‍ വി. വിജയന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: