അടിമാലി : മദ്യലഹരിയില്‍ പോലീസുകാരന് മൂന്നംഗസംഘത്തെ മര്‍ദ്ദിച്ചതായി പരാതി. പരിക്കേറ്റവര്‍ അടിമാലി, ഇടുക്കി ആശുപത്രികളില്‍ ചികിത്സയിലാണ്. മറയൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ മങ്കുവ മാങ്കാനത്തില് ബിജു ജോസഫാണ് പ്രദേശവാസികളായ ഓലിയ്ക്കല്‍ വില്‍സണ്‍ (47) മകന് അനന്തു(18), പാലറയ്ക്കല്‍ ഷാജി മാത്യു(50) എന്നിവരെ മര്‍ദ്ദിച്ചത്. ബുധനാഴ്ച്ച വൈകുനേരം മരക്കാനത്തുനിന്നും ബൈക്കില്‍ വരികയായിരുന്ന ബിജുവിന്റെ ബൈക്ക് ഇഞ്ചത്തൊട്ടിയ്ക്ക് സമീപം മറിഞ്ഞു. സംഭംവം കണ്ട് രക്ഷിക്കാനെത്തിയ തന്നെയും മകനേയും പോലീസുകാരന് അസഭ്യം പറയുകയും മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് ആശുപത്രിയില്‍ കവിയുന്ന വില്‍സണ്‍ പറഞ്ഞു. ആശുപത്രിയില്‍ കഴിയുന്നവര്‍ സംഭവം സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. പോലീസുകാരനെ ജില്ലാ പോലീസ് മേധാവി സസ്പെന്റ് ചെയ്തു. ഇയാള്‍ നാളുകളായി മെഡിക്കല്‍ ലീവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: