മലപ്പുറം: പുതിയ റേഷന്‍കാര്‍ഡിലെ തെറ്റ് തിരുത്തലുമായി വ്യാപാരികള്‍ സഹകരിക്കില്ലെന്ന് കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ഭാരവാഹികള്‍. റേഷന്‍ കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് ഓരോ വ്യാപാരികള്‍ക്കും പതിനായിരത്തോളം രൂപ ഇതിനകം ചിലവായിട്ടുണ്ട് ഇത് നല്കാന് സര്‍ക്കാര്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചാണ് സഹകരിക്കണ്ടെന്ന് തീരുമാനിച്ചതെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വന്‍ തുക നല്കി മൂന്ന് കമ്പനികള്‍ക്കാണ് റേഷന്‍ കാര്‍ഡ് പുതുക്കാന്‍ സര്‍ക്കാര്‍ ചുമതല നല്‍കിയിരുന്നത്. എന്നാല്‍ ഈ കാര്‍ഡുകളില്‍ വന്‍തോതില്‍ തെറ്റുകള്‍ കടന്നുകൂടിയതോടെ ഇത് തിരുത്തുന്നതിനായി സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചെങ്കിലും പരാജയപ്പെട്ടു. ഇപ്പേള്‍ ഇത് വ്യാപാരികളെ ഏല്‍പ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് വ്യാപാരികള്‍ക്ക് ചിലവായ പണത്തെ കുറിച്ച് സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചിട്ടും യാതൊരു മറുപടിയും ലഭിച്ചിട്ടില്ല. തെറ്റുതിരുത്തലിന്റെ പേരില്‍ ഇനിയും പണമിറക്കാന്‍ തയ്യാറല്ലെന്നും വ്യാപാരികള്‍ പറഞ്ഞു. റേഷന്‍ വ്യാപാരികളോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണയില്‍ പ്രതിഷേധിച്ച് നവംബര്‍ ഒന്നു മുതല്‍ കടകള്‍ അടച്ച് സമരം ആരംഭിക്കും. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് കാടാമ്പുഴ മൂസ, ജനറല്‍ സെക്രട്ടറി അഡ്വ.എസ്.സുരേന്ദ്രന്, ശിവദാസ് വേലിക്കാട്, എം.എം.സൈനുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: