തിരുവനന്തപുരം: ഇരുതലമൂരികളെ വില്‍ക്കാനുള്ള ശ്രമത്തിനിടെ ആറംഗ സംഘം പിടിയിലായി. കോട്ടയം പാമ്പാടി വെള്ളൂര്‍ കൊക്കറയില് ഹൗസില്‍ സുജിത്ത് (25), നേമം വെള്ളായണി കീര്‍ത്തി നഗര്‍ ഗീതു ഭവനില്‍ പ്രമോദ് (35), പാറശ്ശാല ചെങ്കല്‍ മ്ലാച്ചിയോട് ജി.എസ.് ഭവനില്‍ ബിജിത്ത് (44), കോട്ടയം പാമ്പാടി പുത്തന്‍പറമ്പ് കുന്നേല്‍ പറമ്പില്‍ വീട്ടില്‍ വിന്‍സന്റ് (28), വെള്ളായണി പാലപ്പൂര് കല്ലുവിള പുത്തന്‍വീട്ടില്‍ സുനില്‍ (33), കോവളം മുട്ടയ്ക്കാട് പേഴുവിള സൗമ്യാ സദനത്തില്‍ രാജേഷ്കുമാര്‍ (35) എന്നിവരാണ് പിടിയിലായത്.
ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ പിഎം ജി ജംഗ്ഷനില്‍ നിന്നാണ് ആറംഗസംഘത്തെ പിടികൂടിയത്. ഇരുതലമൂരികളെ കടത്തുന്നെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷാഡോ പോലീസ് സ്ഥലത്ത് പരിശോധന നടത്തിയത്. ഇവര്‍ സഞ്ചരിച്ച ടവേരാ കാറിനുള്ളില്‍ അഞ്ച് അടിയോളം നീളം വരുന്ന രണ്ട് ഇരുതലമൂരികളെ ചാക്കില്‍ക്കെട്ടിയ നിലയില്‍ കണ്ടെത്തി. കൂടാതെ വാഹനത്തില്‍ നിന്ന് രണ്ട് ലക്ഷം രൂപയും പോലീസ് പിടിച്ചെടുത്തു.
ഇരുതലമൂരികളെ കാണിക്കുന്നതിന് ഷോ മണിയെന്ന പേരില്‍ പലരില്‍നിന്നായി ഇവര്‍ 25000 ഓളം രൂപ വാങ്ങിയിരുന്നു. അപ്രകാരം ലഭിച്ച പണമാണ് സ്യൂട്ട്കേസിനുള്ളില്‍ നിന്ന് കണ്ടെത്തിയത്. പാമ്പുകളില്‍ ഓരോന്നിനും 10 ലക്ഷത്തോളം രൂപ വില്‍പ്പന പ്രതീക്ഷിച്ചാണ് സംഘം ഇടപാടുകാരനെ പ്രതീക്ഷിച്ച് പിഎംജിയില്‍ നിന്നിരുന്നത്.കര്‍ണ്ണാടകയില്‍ നിന്നാണ് തങ്ങള്‍ പാമ്പുകളെ കൊണ്ടുവതെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ പറഞ്ഞു. പ്രതികളെയും പിടികൂടിയ പാമ്പുകളെയും ഫോറസ്റ്റ് അധികൃതര്‍ക്ക് കൈമാറുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഡിസിപി സഞ്ജയ്കുമാര്‍, കണ്ട്രോള് റൂം എസി പ്രമോദ്കുമാര്‍, കന്റോണ്‍മെന്റ് എസി സുരേഷ്കുമാര്‍, മ്യൂസിയം സിഐ അരുണ്‍രാജ്, ഷാഡോ ടീം അംഗങ്ങളായ അരുണ്‍കുമാര്‍, യശോധരന്, സാബു, സജിശ്രീകാന്ത്, ഗോപകുമാര്‍, രഞ്ജിത്ത്, വിനീഷ്, അജിത്ത്, അതുല്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: