കാസര്‍കോട്: പ്രാദേശിക പത്രപ്രവര്‍ത്തകരുടെ ക്ഷേമത്തിന് പദ്ധതി തയ്യാറാക്കണമെന്ന് കാസര്‍കോട് ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച പ്രാദേശിക പത്രപ്രവര്‍ത്തക സംഗമം ആവശ്യപ്പെട്ടു. കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സംഗമത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായുള്ള നൂറോളം പ്രാദേശിക പത്രപ്രവര്‍ത്തകര്‍ പങ്കെടുത്തു. വര്‍ഷങ്ങളായി മുഴുവന്‍ സമയ പത്രപ്രവര്‍ത്തനം നടത്തുന്നുവര്‍ക്ക് പെന്ഷന്, ക്ഷേമനിധി തുടങ്ങിയ ആനുകൂല്യങ്ങളൊന്നും ലഭിക്കാത്ത അവസ്ഥയാണുള്ളത്. ഇവയുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നവിധത്തില്‍ പദ്ധതി തയ്യാറാക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു.
കെയുഡബ്ല്യുജെ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.പത്മനാഭന് ഉദ്ഘാടനം ചെയ്തു. പ്രസ്ക്ലബ് പ്രസിഡന്റ് സണ്ണി ജോസഫ് അധ്യക്ഷനായി. സംസ്ഥാനപ്രസിഡന്റ് കെ.പ്രേംനാഥ്, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എം.ഒ.വര്‍ഗീസ്, സംസ്ഥാനകമ്മറ്റി അംഗം ഉണ്ണികൃഷ്ണന് പുഷ്പഗിരി, പ്രാദേശിക പത്രപ്രവര്‍ത്തകരായ ടി.കെ.നാരായണന്, പി.മഷൂദ്, ഉപേന്ദ്രന് മടിക്കൈ, ടി.പി.രാഘവന്, ശിവദാസന്‍, ഗംഗാധരന് ബല്ല, ഇക്ബാല്‍ ഉപ്പള, ഖാലിദ് പൊവ്വല്‍, ഷാഹുല്‍ഹമീദ്, ബേവിഞ്ച അബ്ദുള്ള, സുബൈദ അബൂബക്കര്‍, മുഹമ്മദ് അസ്ലം, രവീന്ദ്രന് പാടി, അച്യുത ചേവാര്‍ എന്നിവര്‍ സംസാരിച്ചു. പ്രസ്ക്ലബ് വൈസ് പ്രസിഡന്റ് ടി.എ.ഷാഫി സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ.ഗംഗാധര നന്ദിയും പറഞ്ഞു.
കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ മാധ്യമ ഫോട്ടോഗ്രാഫര്‍മാരുടെ ഫോട്ടോപ്രദര്‍ശനം പുതിയ ബസ്സ്റ്റാന്‍ഡിന് സമീപത്തെ സ്പീഡ്വേ ഗ്രൗണ്ടില്‍ ആരംഭിച്ചു. സെല്‍ഫിയെടുത്ത് പി.കരുണാകരന് എംപി ഉദ്ഘാടനം ചെയ്തു. പ്രദര്‍ശനം 18ന് വൈകിട്ടുവരെയുണ്ടാകും. പൊതുജനങ്ങള്‍ക്ക് സൗജന്യമായി സന്ദര്‍ശിക്കാവുന്നതാണ്. ഫഹദ് മുനീര്‍ സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: