കാസര്‍കോട്: ജനങ്ങളുടെ നിരന്തര ആവശ്യത്തെ തുടര്‍ന്ന് ജില്ലയില്‍ പാസ്പോര്‍ട്ട് സേവാകേന്ദ്രം അനുവദിക്കുന്നതിന് കേന്ദ്രസര്‍ക്കാറിന്റെ പച്ചക്കൊടി. പാസ്പോര്‍ട്ട് സേവാകേന്ദ്രം അനുവദിക്കുന്നതിന് ഇനിയും കടമ്പകള്‍ അവശേഷിക്കുന്നുവെങ്കിലും ഇതിന്റെ ആദ്യ പടിയായി പാസ്പോര്‍ട്ട് സേവാ ക്യാമ്പ് 27ന് രാവിലെ എട്ടര മണി മുതല്‍ കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. പുതിയ പാസ്പോര്‍ട്ടിന് അപേക്ഷിക്കാനും പഴയവ പുതുക്കാനും ക്യാമ്പില്‍ സൗകര്യമുണ്ടായിരിക്കുമെന്ന് കോഴിക്കോട് റീജ്യണല്‍ പാസ്പോര്‍ട്ട് ഓഫീസര്‍ കെ.പി. മധുസൂദനന് അറിയിച്ചു. തത്കാല്‍ സൗകര്യവും പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പി.സി.സി.) സ്റ്റാമ്പിങ്ങും ഉണ്ടാവുകയില്ല.
കാസര്‍കോട്ട് പാസ്പോര്‍ട്ട് സേവാകേന്ദ്രം വേണമെന്ന ദീര്‍ഘകാലമായുള്ള ആവശ്യം കേന്ദ്ര വിദേശകാര്യവകുപ്പ് മന്ത്രി സുഷമ സ്വരാജിന്റെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ പരിഗണിക്കാമെന്നും തുടക്കത്തില്‍ സേവാ ക്യാമ്പ് സംഘടിപ്പിക്കാനുള്ള നിര്‍ദ്ദേശം നല്‍കുമെന്നും ഉറപ്പ് നല്‍കിയിരുന്നു. ഇക്കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനകാലയളവിലും ഇക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും യുവജന സംഘടനകളും ചെറുകൂട്ടായ്മകളും പാസ്പോര്‍ട്ട് സംബന്ധമായ സേവനങ്ങള്‍ക്കായി സമീപ ജില്ലയെ ആശ്രയിക്കേണ്ടിവരുന്ന ജനങ്ങളുടെ ദുരിതം അധികൃതരെ അറിയിക്കാന്‍ മുന്നില്‍ നിന്നു. വിഷയം കേന്ദ്രമന്ത്രിയുടെ അടിയന്തര ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ജില്ല.യില്‍ നിന്നും മംഗളൂരു എം.പിയും ബി.ജെ.പിയുടെ ഉത്തരകേരളത്തിലെ സംഘടനാ ചുമതലയുള്ള സഹപ്രദാരിയുമായ നളിന്‍കുമാര്‍ കട്ടീലിന് ലഭിച്ച നിവേദനങ്ങലെ തുടര്‍ന്നാണ് നടപടി. നളീന്‍ കുമാര്‍ കട്ടീലിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് സേവാ കേന്ദ്രം അനുവദിക്കപ്പെട്ടത്. സ്ഥലം എംപി ശക്തമായ ഇടപെടല്‍ സേവാ കേന്ദ്രമനുവദിക്കുന്നതിന് ശക്തമായ ഇടപെടല്‍ നടത്തിയിട്ടില്ലെന്ന് വ്യാപകമായ പരാതികള്‍ ഉയര്‍ന്നിരുന്നു. അത് ശരിവെക്കുന്ന തരത്തിലാണ് ഇപ്പോഴുണ്ടായിരുക്കുന്ന ഈ തീരുമാനം. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് പാസ്പോര്‍ട്ട് സേവാ ക്യാമ്പ്. ംംം. ുമുൈീൃ േശിറശമ. ഴീ്.ശി എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. കോഴിക്കോട് പാസ്പോര്‍ട്ട് ഓഫീസിന്റെ മേല്‍നോട്ടത്തിലാണ് പാസ്പോര്‍ട്ട് സേവാ ക്യാമ്പ് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: