കട്ടപ്പന:കോട്ടയം,കണ്ണൂര്‍,ഇടുക്കി തുടങ്ങിയ സ്ഥലങ്ങളിലുള്ള ആറോളം പേരില്‍ നിന്നും വിദേശത്ത് ജോലി വാഗ്ദാനം നല്കി ഗവണ്മെന്റ് ഡോക്ടര്‍ ഇടനിലക്കാരിയായ സംഘം ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. കുമളി സ്വദേശികളായ ഷിനു ജോര്‍ജ്ജ്, ലിബിന് മാത്യു,സുരേഷ് ബാബു,നെറ്റിതൊഴു സ്വദേശിനി ആര്യാ രാജന്,കോട്ടയം സ്വദേശി ജിന്‍സ് വി.ചാക്കോ,കണ്ണൂര്‍ സ്വദേശി ജോബി അബ്രഹാം എന്നിവരാണ് കബളിപ്പിക്കപ്പെട്ടത്.കുമളി സര്‍ക്കാര്‍ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ക്കും തിരുവനന്തപുരം,കൊല്ലം സ്വദേശികളായ രണ്ടു പേര്‍ക്കുമായി പലപ്പോഴായി 15 ലക്ഷത്തോളം രൂപ നല്‍കുകയും തുടര്‍ന്ന് ലിബിനെ ഇവര്‍ ഖത്തറിലേക്ക് അയക്കുകയും ബാക്കിയുള്ള അഞ്ച് പേര്‍ക്ക് കള്ളവിസ അടിച്ചു നല്‍കുകയും ചെയ്തു.എന്നാല്‍ ജോലിയൊന്നും ലഭിക്കാത ഒരുമാസക്കാലം അവിടെ അലയേണ്ടിവന്ന ലിബിനെ പ്രവാസി മലയാളികള്‍ സഹായിച്ച് തിരികെ നാട്ടിലെത്തിക്കുകയായിരുന്നു.പ്രതികളുടെ വീട്ടില്‍ പോയി തട്ടിപ്പിനിരയായവര്‍ ബഹളം വെച്ചപ്പോള്‍ കള്ളചെക്ക് നല്‍കുകയാണ് ഉണ്ടായതെന്നും ഇവര്‍ പറഞ്ഞു.ഇത് സംബന്ധിച്ച് കൊല്ലത്തും കുമളിയിലും പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായില്ലെന്നും ഇവര്ആരോപിച്ചു.ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്നു കൊണ്ട് ആളുകളെ കബളിപ്പിക്കുന്ന ഡോക്ടറെ സര്‍വ്വീസില്‍ നിന്നും പുറത്താക്കുകയും പ്രതികള്‍ക്കെതിരെ കര്‍ശന നപടികള്‍ സ്വീകരിച്ച് തങ്ങളുടെ നഷ്ടപ്പെട്ട പണം തിര്യെ നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും അഭ്യര്‍ത്ഥിച്ച് തട്ടിപ്പിനിരയായിട്ടുള്ളവര് മുഖ്യ മന്ത്രിക്ക് പരാതി നല്കി കാത്തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: