ചെറുതോണി: സ്വച്ഛ് ഭാരത് മിഷന്റെ കീഴില്‍ കേന്ദ്ര ഫണ്ട് ഉപയോഗപ്പെടുത്തി ഗ്രാമ പഞ്ചായത്തുകളുടെ സഹകരണത്തോടെ ജില്ലയില്‍ 5 ടോയ്ലറ്റ് കോംപ്ലക്സുകള്‍ നിര്‍മ്മിക്കും. 64.50 ലക്ഷം രൂപ ചിലവിലാണ് ടോയ്ലറ്റുകള് നിര്‍മ്മിക്കുന്നത്. ജില്ലാ ആസ്ഥാനത്ത് 35 ലക്ഷം രൂപ ചിലവില്‍ ഹൈടെക്ക് ടോയ്ലറ്റ് കോംപ്ലക്സ് നിര്‍മ്മിക്കും കളക്ടറേറ്റില്‍ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അവലോകന യോഗത്തിലാണ് ഇക്കാര്യം ചര്‍ച്ചയായത്. 26.5 ലക്ഷം രൂപ കേന്ദ്രഫണ്ടും 8.75 ലക്ഷം രൂപ ഗ്രാമപഞ്ചായത്തിന്റെ പ്ലാന്‍ഫണ്ടും ഉപയോഗപ്പെടുത്തിയാണ് കംഫര്‍ട്ട് സ്റ്റേഷനുകള്‍ നിര്‍മ്മിക്കുന്നത്. വാഴത്തോപ്പ് കത്തീഡ്രല്‍ ജംഗ്ഷന് വെളളത്തൂവല്‍ പഞ്ചായത്തില്‍ ആനച്ചാല്‍ ടൗണ്‍, വാത്തിക്കുടി പഞ്ചായത്തില്‍ ചെമ്പകപ്പാറടൗണ് എന്നിവിടങ്ങളിലാണ് ടോയ്ലറ്റുകള് നിര്‍മ്മിക്കുന്നത്. ഇതില്‍ 44.55 ലക്ഷം രൂപ കേന്ദ്ര ഫണ്ടും 20 ലക്ഷം രൂപ ഗ്രാമപഞ്ചായത്തുകളുടേതുമാണ്.കഞ്ഞിക്കുഴി ആദര്‍ശ് ഗ്രാമിലെ ഗ്രാമീണ റോഡുകള്‍ തൊഴിലുറപ്പു പദ്ധതിയില്‍പ്പെടുത്തി കോണ്‍ക്രീറ്റ് ചെയ്യുന്നതിന് തീരുമാനമായി. ഇതിനായി 3.5 കോടി രൂപയുടെ മെറ്റീരിയല്‍ കോസ്റ്റിനായി ഉപയോഗിക്കുന്നതിന് തീരുമാനമായി. ഐ.എ.വൈ ഭവന പദ്ധതിയുടെ കീഴില്‍ കൈവശാവകാശ രേഖ നല്‍കുന്നതിന് ജില്ലാ കളക്ടറുടെ സ്പെഷ്യല്‍ ഉത്തരവ് ഇറക്കുന്നതിന് തീരുമാനമായി. എട്ട് വര്‍ഷമായി സ്ഥിരതാമസമുള്ളവര്‍ക്ക് കൈവശരേഖ നല്കാന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ തീരുമാനമുണ്ടായിരുന്നു. എന്നാല്‍ റവന്യൂ ഉത്തരവല്ലാത്തതിനാല്‍ വില്ലേജ് ഓഫീസര്‍മാര്‍ കൈവശാവകാശ രേഖ നല്‍കിയിരുന്നില്ല. പ്രശ്നം പരിഹരിക്കുന്നതിനാണ് സ്പെഷ്യല്‍ ഉത്തരവിറക്കാന്‍ കളക്ടര്‍ തയ്യാറായിട്ടുള്ളത്.ഇപ്പോള്‍ നിര്‍മ്മാണത്തിലിരിക്കുന്ന പിഎംജിഎസ്വൈ ഗ്രാമീണ റോഡുകള്‍ക്ക് 150 കോടി രൂപയ്ക്ക് കേന്ദ്ര ഗ്രാമവികസന വകുപ്പ് അനുമതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: