അടിമാലി: നാടിന് അഭിമാനമായ ഒളിമ്പ്യന്‍ ബീനാമോളുടെ പേരില്‍ അറിയപ്പെടുന്ന പണിക്കന്‍കുടി-പൊന്മുടി റോഡിന് ശാപമോക്ഷമില്ല. പണിക്കന്‍കുടിയില്‍ നിന്നും കൊമ്പൊടിഞ്ഞാല്‍, പൂതാളി, കൊന്നത്തടി, പൊന്മുടി ഉള്‍പ്പെടെയുള്ള ജനവാസ മേഖലകളിലൂടെ കടന്നുവരുന്ന 12.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിന്റെ നിര്‍മ്മാണം ആരംഭിച്ചിട്ട് 10 വര്‍ഷം കഴിഞ്ഞു. പൊന്മുടി തേക്കുംപ്ലാന്റേഷനില് റോഡ് കടന്നുപോകുന്ന ഭാഗത്ത് വനംവകുപ്പുമായി ഉണ്ടായിരുന്ന നിയമക്കുരുക്കിനെ തുടര്‍ന്നാണ് നിര്‍മ്മാണ പ്രവര്ഡത്തനത്തിന് കാലതാമസം നേരിട്ടത്. 12.5 കിലോമീറ്ററില്‍ 150 മീറ്റര്‍ ഒഴികെ പണികള്‍ പൂര്‍ത്തീകരിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും തര്‍ക്കം മൂലം പണി പൂര്‍ത്തിയാക്കാനായിട്ടില്ല. മുന്‍ എം.പി പി.റ്റി തോമസ് ഇടപെട്ടതിനെത്തുടര്‍ന്ന് നിയമക്കുരുക്ക് മാറ്റി ഈ ഭാഗം രണ്ട് ലക്ഷം രൂപയ്ക്ക് റീ-ടെണ്ടര്‍ ചെയ്തെങ്കിലും കരാറുകാരന് പണി തുടങ്ങാന്‍ വൈകുന്നതില്‍ ദുരൂഹതയുണ്ട്. രാജ്യത്തിന്റെ അഭിമാനമായ ബീനമോളുടെ പേരിട്ടിരിക്കുന്ന ഈ റോഡിന്റെ ദുരവസ്ഥ ബീനാമോളോടുള്ള അവഹേളനമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: