കൊച്ചി: മഹീന്ദ്ര ഗ്രൂപ്പ് എം2ഓള് ഡോട്ട് കോമുമായി (ങ2അഘഘ.രീാ) ഇന്ത്യന്‍ ഇ- കൊമേഴ്സ് വിപണിയിലേക്കു കടന്നു. മഹീന്ദ്രയുടെ ഉത്പന്നങ്ങളും സേവനങ്ങളും നല്കുന്ന ഇ-വിപണിയാണ് എം2 ഓള് ഡോട്ട് കോം.
മഹീന്ദ്രയുടെ ഏറ്റവും പുതിയ എസ്യുവി ടിയുവി 300 ബുക്കിംഗ് എം2 ഓള് ഡോട്ട് കോംമില്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. വേഗം, സൗകര്യം, വിശ്വാസ്യത എന്നിവയെല്ലാം സംയോജിപ്പിച്ചുകൊണ്ടുളള പുതിയൊരു വാങ്ങല്‍ അനുഭവം ഈ ഡിജിറ്റല്‍ പ്ളാറ്റുഫോംവഴി ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുകയാണെന്ന് എം2ഓള് വികസിപ്പിക്കുന്നതിനു ചുക്കാന്‍ പിടിച്ച ഗ്രൂപ്പ് സിഇഒയും സിഐഒയും ഗ്രൂപ്പ് ഫിനാന്‍സ് പ്രസിഡന്റുമായ വി. എസ്. പാര്‍ത്ഥസാരഥി പറഞ്ഞു. മഹീന്ദ്രയുടെ മാത്രമല്ല മറ്റു ഉത്പാദകരുടേയും വില്പനക്കാരുടേയും ഉത്പന്നങ്ങളും സേവനങ്ങളും വിപണനം ചെയ്യുന്നതിനുളള പ്ളാറ്റുഫോം കൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ഉപയോക്താക്കള്‍ക്ക് മഹീന്ദ്രയുടെ നാനൂറിലധികം ഉത്പന്നങ്ങളും സേവനങ്ങളും എം2 ഓളില്‍ ബ്രൗസ് ചെയ്യാനും വാഹനം, റിയല്‍ എസ്റ്റേറ്റ്, ജെനറേറ്റര്‍ സെറ്റുകള്‍, ടൂ വീലര്‍ തുടങ്ങി നാല്പതിലധികം ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഓര്‍ഡര്‍ നല്‍കാനും സാധിക്കും.
‘ക്ളിക് ആന്‍ഡ് ബ്രിക’് മോഡലിലാണ് ഈ പോര്‍ട്ടലിന്റെ പ്രവര്‍ത്തനം. ഓണ്‍ലൈനില്‍ ഓര്‍ഡര്‍ നല്കിയാല് മഹീന്ദ്രയുടെ പങ്കാളികളായ ഡീലര്‍മാര്‍, വിതരണക്കാര്‍, ലോജിസ്റ്റിക് ടീം തുടങ്ങിയവര്‍ ഉത്പന്നം ഉപയോക്താവിന്റെ വീട്ടുമുറ്റത്ത് എത്തിക്കുന്നതില്‍ സഹായിക്കുന്നു.
ഓണ്‍ലൈന്‍ കാറ്റലോഗ് മാനേജ്മെന്റ് സേവനം, മികച്ച പേമെന്റ് ഗേറ്റ്വേ, ബിസിനസ് ഇആര്‍പി സംവിധാനം, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സപ്പോര്‍ട്ട് സര്‍വീസസ്, ഡേറ്റ അനലിറ്റിക്സ്, ലോജിസ്റ്റിക്സ്, കോള്‍ സെന്റര്‍ സര്‍വീസസ് ഉള്‍പ്പെടെ ഏറ്റവും മികച്ച ഇ-കൊമേഴ്സ് ടെക്നോളജിയാണ് മഹീന്ദ്ര ഗ്രൂപ്പ് ലഭ്യമാക്കിയിട്ടുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: