തിരുവനന്തപുരം: ടൊയോട്ട കിര്ലോസ്കര് മോട്ടോര്‍സ് യൂസ്ഡ് കാറുകളുടെ ലേലം ബിസിനസ്സുമായി, ടൊയോട്ട ഓക്ഷന് മാര്‍ട്ട് ആരംഭിക്കുന്നു. യൂസ്ഡ് കാറുകളുടെ ലേലം എന്ന ആശയം ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിക്കുകയാണ്് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട കിര്ലോസ്കര് മോട്ടോഴ്സ്. കര്‍ണാടകയിലെ ബിദാദിയിലാണ് ഓക്ഷന് മാര്‍ട്ട് പ്രവര്‍ത്തനമാരംഭിക്കുക.
കാറുകളുടെ നിലവിലുള്ള നിലവാരം അറിയുന്നതിനായി എല്ലാ ബ്രാന്ഡിന്റെയും യൂസ്ഡ് കാറുകള്‍ വിശദ പരിശോധയ്ക്ക് വിധേയമാക്കും. അതുവഴി യൂസ്ഡ് കാറുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് നിലവാരം,വിശ്വാസ്യത എന്നിവ ഉറപ്പുവരുത്താന്‍ സാധിക്കുന്നു. യൂസ്ഡ് കാറുകളുടെ നിലവാരം മനസ്സിലാക്കാനായി ടൊയോട്ട ഓക്ഷന് മാര്‍ട്ടിലുള്ള എല്ലാ കാറുകളും സമഗ്രമായ 203 പോയിന്റ് ഇന്‍സ്പെക്ഷനു വിധേയമാക്കും.
കാറുകളുടെ രേഖകള്‍ സംബന്ധിച്ച നിജസ്ഥിതി ഉറപ്പുവരുത്തുന്നതോടൊപ്പം ഓരോ കാറിന്റെയും നിലവാരം ടൊയോട്ടയുടെ വിദഗ്ധര്‍ പരിശോധിച്ച് ഉറപ്പാക്കും. ക്യൂഡിആര്‍ ഗ്ലോബല്‍ ടൊയോട്ട സ്റ്റാന്‍ഡേര്‍ഡിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്. ആദ്യഘട്ടത്തില്‍ ബി-ടു-ബി മോഡലായാണ് ഓക്ഷന് മാര്‍ട്ട് പ്രവര്‍ത്തിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: