തിരുവനന്തപുരം: സാംസങ് ഇലക്ട്രോണിക്സ് സിഎസ്ആര്‍ സംരംഭമായ സ്മാര്‍ട്ട് ക്ലാസ് പദ്ധതി കേരളത്തില്‍ ആലപ്പുഴ, കോഴിക്കോട്, കൊല്ലം, കണ്ണൂര്‍, തൃശ്ശൂര്‍ ജില്ലകളില്‍ കൂടി ആരംഭിച്ചു. തിരുവനന്തപുരം, മലപ്പുറം, എറണാകുളം, ഇടുക്കി, പത്തനംത്തിട്ട, പാലക്കാട്, വയനാട്, കോട്ടയം, തിരുവനന്തപുരം ജില്ലകളില്‍ നിലവില്‍ സാംസങ്ങിന്റെ സ്മാര്‍ട്ട് ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ സ്മാര്‍ട്ട് ക്ലാസ് പദ്ധതികളുടെ തുടക്കത്തോടെ കേരളത്തിലെ സാംസങ് സ്മാര്‍ട്ട് ക്ലാസുകളുടെ എണ്ണം പതിനാലായി.
സാംസങ്ങ് ഇന്ത്യയുടെ പ്രധാനപ്പെട്ട കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി സംരംഭമാണ് സ്മാര്‍ട്ട് ക്ലാസ്. നഗരങ്ങള്‍ എന്നോ ഗ്രാമങ്ങള്‍ എന്നോ വ്യത്യാസമില്ലാതെ വിദ്യാര്‍ഥികള്‍ക്കെല്ലാം ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കാനാണ് സാംസങ്ങ് സ്മാര്‍ട്ട് ക്ലാസ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഓരോ സ്മാര്‍ട്ട് ക്ലാസുകളിലും സാംസങ്ങിന്റെ ഇന്ററാക്ടീവ് വൈറ്റ് ബോര്‍ഡ്, ലാപ്പടോപ്പ്, പ്രിന്റര്‍, വൈഫൈ കണക്ഷന് തുടങ്ങിയ സൗകര്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. കണക്ക്, ഇംഗ്ലീഷ്, സയന്‍സ്, സാമൂഹ്യശാസ്ത്രം തുടങ്ങിയ വിഷയങ്ങള്‍ സ്മാര്‍ട്ട് ക്ലാസുകളിലൂടെ വിദ്യാര്‍ഥികളുടെ പങ്കാളിതം ഉറപ്പാക്കികൊണ്ടും ദൃശ്യങ്ങളുടെ സഹായത്തോടെയും പഠിപ്പിക്കുന്നു.
കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന്റെ കീഴിലുള്ള ജവഹര്‍ നവോദയ വിദ്യാലയങ്ങളിലാണ് സാംസങ്ങിന്റെ സ്മാര്‍ട്ട് ക്ലാസുകള്‍ ഒരുക്കിയിരിക്കുന്നത്.
ഡിജിറ്റല്‍ ഇന്ത്യയില്‍ സ്കോളര്‍ഷിപ്പ് ആപ്ലിക്കേഷന്‍ മുതല്‍ ആശുപത്രി അപ്പോയ്ന്മെന്റ് വരെ ഓണ്‍ലൈനായാണ് ചെയ്യേണ്ടത്. വിദ്യാര്‍ത്ഥികളെ സ്മാര്‍ട്ട് ക്ലാസുകളിലേയ്ക്ക് സ്വാഗതം ചെയ്യുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് സാംസങ്ങ് ഇന്ത്യ ഇലക്ട്രോണിക്സിന്റെ വൈസ് പ്രസിഡന്റ് രാജീവ് മിശ്ര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: