കണ്ണൂര്‍: കണ്ണൂര്‍ തോട്ടട പൊളിടെക്നിക്കിലും ഐടിഐയിലും എസ്എഫ്ഐയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഫാസിസത്തിനെതിരെ ഇന്നലെ എബിവിപിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ബഹുജനമാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. തോട്ടട എസ്എന്‍ കോളേജിന് സമീപത്ത് നിന്നാരംഭിച്ച മാര്‍ച്ച് ഗവണ്മെന്റ് വനിതാ ഐടിഐക്ക് മുമ്പില്‍ വെച്ച് പോലീസ് തടഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുളള നൂറുകണക്കിന് എബിവിപി പ്രവര്‍ത്തകരും സംഘപരിവാര്‍ സംഘടനാ പ്രവര്‍ത്തകരും നേതാക്കളും ബഹുജനങ്ങളും അണിനിരന്ന മാര്‍ച്ച് എസ്എഫ്ഐ സംഘം പോളിടെക്നിക്ക്, ഐടിഐ തുടങ്ങി ജില്ലയിലെ കാമ്പസുകള്‍ കേന്ദ്രീകരിച്ചു നടത്തുന്ന ഗുണ്ടായിസത്തിനും ഫാസിസത്തിനുമെതിരേ ശക്തമായ താക്കീതായി മാറി. യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ.പി.സുധീര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. എബിവിപി സംസ്ഥാന സെക്രട്ടറി പ്രസാദ് സംബന്ധിച്ചു. ബിജെപി ദേശീയ സമിതിയംഗം പി.കെ.വേലായുധന്, ജില്ലാ ട്രഷറര്‍ എ.ഒ.രാമചന്ദ്രന്, എബിവിപി സംസ്ഥാന ട്രഷറര്‍ ജിതിന് രഘുനാഥ്, ആര്‍എസ്എസ് ജില്ലാ കാര്യവാഹ് കെ.പ്രമോദ്, ഒ.എം.സജിത്ത്, ആര്.കെ.ഗിരിധരന്, കെ.രതീഷ്, എ.പി.റിത്തേഷ്, പ്രേം സായി, അനൂപ് മട്ടന്നൂര്‍, രജിലേഷ്, മണികണ്ഠന്, അരുണ്‍ കണ്ണൂര്‍, ബിജെപി കണ്ണൂര്‍ മണ്ഡലം പ്രസിഡണ്ട് ടി.സി.മനോജ് തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: