ഉദിയന്‍കുളങ്ങര : കോണ്‍ഗ്രസ് അഴിമതി കുംഭകോണം നടത്തുമ്പോള്‍ സിപിഎം വെഞ്ചാമരം വീശുന്നുവെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാര്‍ ആകാശത്തും ഭൂമിയിലും പാതാളത്തിലും അഴിമതി കുംഭകോണം നടത്തുമ്പോഴാണ് സിപിഎം വെഞ്ചാമരം വീശുന്നത്. പുതിയ അഴിമതിയെന്തെന്ന് കോണ്‍ഗ്രസ്സും സിപിഎമ്മും പുതിയ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി ചെങ്കല്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിവര്‍ത്തന യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചെങ്കല്‍ പഞ്ചായത്തിലെ അലത്തറയ്ക്കലില് ബിജെപി നെയ്യാറ്റിന്‍കര മണ്ഡലം പ്രസിഡന്റ് എന്‍.പി. ഹരി ഉദ്ഘാടനം നിര്‍വ്വഹിച്ച പദയാത്ര ഉദിയന്‍കുളങ്ങര ജംഗ്ഷനില്‍ സമാപിച്ചു. പരിവര്‍ത്തന പദയാത്ര ക്യാപ്റ്റനും ബിജെപി ചെങ്കല്‍ പഞ്ചായത്ത് പ്രസിഡന്റുമായ പ്രശാന്ത്കുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്, മണ്ഡലം പ്രസിഡന്റ് എന്‍.പി. ഹരി, ജനറല്‍ സെക്രട്ടറി പൂഴിക്കുന്ന് ശ്രീകുമാര്‍, സംസ്ഥാന കൗണ്‍സില്‍ അംഗം ചെങ്കല്‍ ഋഷികേശന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: