കൊച്ചി: ടി.പി. ചന്ദ്രശേഖരന് വധം പ്രമേയമാക്കിയ ടി പി 51 എന്ന ചിത്രം അടുത്ത ആഴ്ച മുതല്‍ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് പ്രസിഡണ്ട് ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു.
ഈ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെ സി പി എമ്മോ അവരുടെ മറ്റ് സംഘടനകളോ വിലക്കിയിട്ടില്ല. നല്ലൊരു വിതരണക്കാരന് ഇല്ലാതെ പോയതാണ് ആ ചിത്രത്തിന് പ്രശ്നമായത്. സി പി എമ്മിനെ കടന്നാക്രമിച്ച ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, പലേരിമാണിക്യം, അറബിക്കഥ എന്നീ ചിത്രങ്ങള്‍ കേരളത്തില്‍ തടസമില്ലാതെ കളിച്ചിട്ടുണ്ട്.
അത്രയൊന്നും വിമര്‍ശനം ടി പി 51 എന്ന ചിത്രത്തില്‍ ഇല്ലെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്. കാണാന്‍ ആളില്ലെങ്കിലും നൂണ്‍ഷോ ആയെങ്കിലും ചിത്രം അടുത്ത ആഴ്ച മുതല്‍ പ്രദര്‍ശിപ്പിക്കുമെന്ന് ബഷീര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: