കൊച്ചി: ഗോദ്റെജ് നേച്ചേഴ്സ് ബാസ്കറ്റ് (ജിഎന്‍ബി) രാജ്യമാകെ പ്രവര്‍ത്തനം തുടങ്ങി. ദേശീയ തലത്തില്‍ സാന്നിധ്യമുളള ഭക്ഷ്യ, പലചരക്ക് റീട്ടെയില്‍- ഓണ്‍ലൈന്‍ ചാനല്‍ കമ്പനി ലഭ്യമാക്കിയിരിക്കുകയാണ്.
സ്റ്റോറുകളും ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളും വഴി 136 നഗരങ്ങളില്‍ ഉത്പന്നങ്ങള്‍ ലഭ്യമാക്കുവാനാണ് കമ്പനിയുടെ ലക്ഷ്യം. രാജ്യത്തെ മൂവായിരത്തിലധികം പോസ്റ്റോഫീസുകളുടെ പരിധിയില്‍ പതിനായിരത്തിലധികം ഉത്പന്നങ്ങള്‍ വിതരണം ചെയ്യാന്‍ കമ്പനിക്കു കഴിയും.
വെബ്സൈറ്റിലൂടെയോ മൊബൈല്‍ ഫോണിലൂടെയോ ഓര്‍ഡര്‍ നല്‍കുന്നവരുടെ വീടുകള്‍ അവ ഏറ്റവും വേഗം എത്തിക്കുന്നതിനായി സാങ്കേതിക വിദ്യ മെച്ചപ്പെടുത്തുന്നതിനു കമ്പനി ധാരാളം നിക്ഷേപം നടത്തിവരികയാണെന്ന് ഗോദ്റെജ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടറും ചീഫ് ബ്രാന്‍ഡ് ഓഫീസറുമായി താന്യ ദുബാഷ് പറഞ്ഞു.
കാര്‍ഡ്, കാഷ്, നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ്, സൊഡോക്സോ വൗച്ചര്‍, വാലറ്റ് തുടങ്ങി വൈവിധ്യമാര്‍ന്ന രീതികളിലൂടെ പണം നല്‍കാമെന്നും താന്യ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: