തിരുവനന്തപുരം: എച്ച്എല്‍എല്‍ ലൈഫ്കെയര്‍ ലിമിറ്റഡിന്റെ സഹകരണത്തോടെ കേരള സംഗീത നാടക അക്കാദമിയും സാംസ്കാരിക വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ദക്ഷിണമേഖലാ ലഘു നാടക മത്സരങ്ങള്‍ക്ക് പേരുര്‍ക്കടയിലെ എച്ച് എല്‍എല്‍ സര്‍ഗം ഓഡിറ്റോറിയത്തില്‍ തുടക്കമായി. ശനിയഴ്ച വൈകുന്നേരം നടന്ന ചടങ്ങില്‍ മത്സരങ്ങളുടെ ഉദ്ഘാടനം എച്ച്എല്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. എം. അയ്യപ്പന് നിര്‍വ്വഹിച്ചു. കേരള സംഗീത നാടക അക്കാദമി നിര്‍വ്വാഹക സമിതി അംഗം വി.ആര് പ്രതാപന് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. മോഹന്‍. ജി വെണ്‍പുഴശ്ശേരി, മീനമ്പലം സന്തോഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: