വെഞ്ഞാറമൂട്: സംസ്ഥാന സീനിയര്‍ അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പില്‍ എട്ട് റെക്കോഡുകള്‍ സ്വന്തമാക്കി തിരുവനന്തപുരം ചാമ്പ്യന്മാരായി. 40 മത്സരത്തില്‍ 35 ഇനങ്ങളിലും സ്വര്ണ്ണവേട്ടനടത്തിയാണ് തിരുവനന്തപുരം ആധിപത്യം പുലര്‍ത്തിയത്.
പുതുതായി എട്ട് റെക്കോഡുകള്‍ മാത്രം പിറന്നതിനാല്‍ നീന്തല്‍ കായികതാരങ്ങളെയും പരിശീലകരെയും ഒരുപോലെ നിരാശരാക്കിയിട്ടുണ്ട്.100മീ,50.മീബ്രസ്റ്റ് സ്ട്രോക്കിലും 50മീ ഫ്രീസ്റ്റൈലിലും അരുണ്‍.എസും 200മീ ഫ്രീസ്റ്റൈലില്‍ ആനന്ദ.് എ.എസും 200മീ ബട്ടര്‍ഫ്ളൈ സ്ട്രോക്കില്‍ നിഖിലും റെക്കോഡുകള്‍ നേടി. വനിതാവിഭാഗത്തില്‍ ബട്ടര്‍ഫ്ളൈ സ്ട്രോക്ക് 50 മീ. ഉത്തരാമുരളീധരനും 200മീറ്ററില്‍ സ്വാതി സുന്ദറുമാണ് വ്യക്തിഗത ഇനത്തില്‍ റക്കോഡുകള്‍ സൃഷ്ടിച്ചത്. വനിതാവിഭാഗം 4ഃ100 മീ മിഡ്ലേയാണ് റക്കോഡ് സൃഷ്ടിച്ച ഏക റിലേ മത്സരം.
1500മീ. ഫ്രീസ്റ്റൈലല് പുരുഷവിഭാഗത്തില്‍ രാകേഷും വനിതാ വിഭാഗത്തില്‍ രാഗി ഐ.വിയും തിരുവനന്തപുരത്തിന് വേണ്ടി സ്വര്‍ണ്ണം നേടി. 200 മീ. ബാക്ക് സ്ട്രോക്കില്‍ തിരുവനന്തപുരത്തിന്റെ രാഹുല്‍ കൃഷ്ണനും അക്ഷയേശ്വരി.എല്‍ആര്‍ ഉം സ്വര്‍ണ്ണം നേടി. ഇരുവിഭാഗങ്ങളിലേയും 4ഃ200 മീ. ഫ്രീ സ്റ്റൈല്‍, മെഡ്ലേ റിലേ എന്നിവയിലും തിരുവനന്തപുരത്തിനാണ് സ്വര്‍ണ്ണം.
വ്യക്തിഗത ഇനങ്ങളില്‍ അഞ്ച് സ്വര്‍ണ്ണം വീതം നേടിയ അരുണ്‍.എസും ആരതി.എസും വ്യക്തിഗത ചാമ്പ്യന്മാരായി. 400 മീ. ഫ്രീസ്റ്റൈലില്‍ തിരുവനന്തപുരത്തിന്റെ ശ്രീക്കുട്ടിയും 1500 മീ ഫ്രീസ്റ്റൈലില്‍ തിരുവനന്തപുരത്തിന്റെ നീതു.പി.വിയും സ്വര്‍ണ്ണത്തില്‍ മുത്തമിട്ടു. 100മീ ബാക്ക് സ്ട്രോക്കില്‍ രാഹുല്‍ കൃഷ്ണനും 4ഃ100 മീ. ഫ്രീ സ്റ്റൈലില്‍ വനിതാ-പുരുഷവിഭാഗത്തില്‍ തിരുവനന്തപുരവും സ്വര്‍ണ്ണമണിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: