തിരുവനന്തപുരം : പഞ്ചഗവ്യ ചികിത്സയെക്കുറിച്ചുള്ള ആരോഗ്യ ശില്‍പ്പശാല തൈക്കാട് ഗാന്ധിസ്മാരക നിധിയില്‍ നാളെ ഉച്ചയ്ക്ക് 2ന് സംസ്കൃതി സാംസ്കാരിക വേദിയുടെ ആഭ്യമുഖ്യത്തില്‍ സംഘടിപ്പിക്കുന്നു. കാഞ്ചിപുരം മഹര്‍ഷി വാഗ്ഭട ഗോശാലയുടെ മുഖ്യ രക്ഷാധികാരിയായ ഡോ. നിരഞ്ജന് വര്‍മ്മ മുഖ്യ പ്രഭാഷണം നടത്തും.
ആരോഗ്യ കേന്ദ്രങ്ങളില്‍ ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്ന അപച്യുതിയെക്കുറിച്ചും അതില്‍ പഞ്ചഗവ്യ ചികിത്സയ്ക്കുള്ള പ്രസക്തിയെക്കുറിച്ചും നാടന്‍ പശവും അതിന്റെ ഗവ്യങ്ങളില്‍ നിന്ന് ഔഷധം, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, ജൈവവളം, ഇവയുടെ ഉദ്പാദനങ്ങളെക്കുറിച്ചും ഇവയിലൂന്നിയ സമ്പദ് വ്യവസ്ഥയെക്കുറിച്ചും ശില്‍പ്പശാലയില്‍ പ്രതിപാദിക്കുന്നു.
ഇന്ന് മനുഷ്യന് ഉണ്ടായിട്ടുള്ള മാരക രോഗങ്ങളില്‍ നിന്നും ക്യാന്‍സര്‍, കരള്‍ രോഗങ്ങളും വൃക്കരോഗങ്ങളും പ്രഷര്‍, പ്രമേഹം, അമിതവണ്ണം, വന്ധ്യത തുടങ്ങിയ രോഗങ്ങളില്‍ നിന്നും പഞ്ചഗവ്യ ചികിത്സയിലൂടെ മുക്തി നേടിയ ആയിരങ്ങള്‍ ഇന്നുണ്ട് ശില്പശാലയില്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്ക് പ്രവേശനം സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും സംസ്കൃതി സാംസ്കാരിക വേദി, തിരുവനന്തപുരം ഫോണ്‍ നമ്പര്‍ 9995556874, 9846466062ല്‍ ബന്ധപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: