കൊച്ചി: ഇന്‍ഫര്‍മേഷന്‍ പബഌക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിക്കുന്ന നോട്ടം ഷോര്‍ട്ട് ഫിലിം മത്സരത്തിന്റെ രജിസ്ട്രേഷന് ആരംഭിച്ചു. ആകെ ആറ് ലക്ഷത്തോളം രൂപയാണ് സമ്മാനത്തുകയായി നല്‍കുന്നത്. മികച്ച ചിത്രത്തിന് ഒരു ലക്ഷം രൂപയാണ് സമ്മാനതുക. രണ്ടാം സമ്മാനം 75,000 രൂപയും മൂന്നാം സമ്മാനം 50,000 രൂപയും ആയിരിക്കും. തിരഞ്ഞെടുത്ത 10 ചിത്രങ്ങള്‍ക്ക് 25,000 രൂപയുടെ പ്രോത്സാഹന സമ്മാനവും നല്‍കും.
സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ ഏറ്റവും കൂടുതല്‍ ഷെയര്‍ ചെയ്യുന്ന ഹ്രസ്വചിത്രങ്ങള്‍ക്ക് 50,000 രൂപയുടെ പ്രത്യേക സമ്മാനവും ഉണ്ടാകും. കൂടാതെ പ്രോത്സാഹനസമ്മാനങ്ങളും നല്‍കും.
മത്സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്ംംം.ിീേേമാ.സലൃമഹമ.ഴീ്.ശി ബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്ട്രേഷനുള്ള അവസാനതീയതി സെപ്തംബര്‍ 20 ആണ്. രജിസ്റ്റര്‍ ചെയ്തവര്‍ സെപ്തംബര്‍ 25 നകം ഷോര്‍ട്ട് ഫിലിം വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യണം.
തങ്ങളുടെ പ്രദേശത്ത് നടന്നിട്ടുള്ള വികസനക്ഷേമ പ്രവര്‍ത്തനങ്ങളെയാണ് ഹ്രസ്വചിത്രനിര്മാണത്തിന് വിഷയമാക്കേണ്ടത്. വികസനക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജീവിതസാഹചര്യത്തില്‍ വന്ന മാറ്റം, പ്രാദേശികമായി നടപ്പിലാക്കിയ വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍, സഹായപദ്ധതികള്‍ മൂലമുള്ള ആശ്വാസം തുടങ്ങിയ കാര്യങ്ങള്‍ ചിത്രത്തിന് വിഷയമാക്കാം.
ഡോക്യുമെന്ററി, ഡോക്യുഫിക്ഷന്, ഫിക്ഷന്‍ എന്നിങ്ങനെ ഏതു തരത്തിലുള്ള സൃഷ്ടികളും പരിഗണിക്കും. മൊബൈല്‍ കാമറയിലോ , പ്രൊഫഷണല്‍ കാമറയിലോ ചിത്രം ഷൂട്ട് ചെയ്യാം. ചിത്രത്തിന്റെ ദൈര്‍ഘ്യം പരമാവധി നാല് മിനിറ്റാണ്. ചിത്രത്തിന് ഉപയോഗിക്കുന്ന സംഗീതം, ഗ്രാഫിക്സ്, സ്ക്രിപ്റ്റ് എന്നിവ മൗലികമായ സൃഷ്ടികളായിരിക്കണം. മത്സരത്തിന്റെ നിയമാവലിയും മറ്റ് വിശദാംശങ്ങളും വെബ്സൈറ്റില്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: