മലപ്പുറം: ജില്ലയെ വിഭജിക്കണമെന്നും അതിനുള്ള സാധ്യത പഠനം നടത്തണമെന്നുമുള്ള ജില്ലാ പഞ്ചായത്തിന്റെ പ്രമേയം അപ്രായോഗികവും ദുരുദ്യേശപരവുമാണെന്ന് ബിജെപി. വിഭജനം അനിവാര്യമാണെന്നതിന് ലീഗ് പറയുന്ന പ്രധാനകാരണം വികസനമില്ലായ്മയാണ്.
അങ്ങനെയാണെങ്കില്‍ ലീഗിന്റെ കഴിവുകേട് അവര്‍ സമ്മതിക്കുകയാണ്. ജില്ലയിലെ ഭൂരിപക്ഷ നിയമസഭാ മണ്ഡലങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഭരിക്കുന്നത് ലീഗാണ്. മുസ്ലീ ലീഗ് വര്‍ഷങ്ങളായി ഭരിച്ചിട്ടും ജില്ലയില്‍ വികസനമില്ലാത്തതിന്റെ ഉത്തരവാദിത്വം ഏറ്റുപറയുകയാണ് ഈ പ്രമേയത്തിലൂടെ. കേന്ദ്രസര്‍ക്കാര്‍ വിഭാവനം ചെയ്ത ഗ്രാമങ്ങള്‍ ദത്തെടുക്കുന്ന പദ്ധതി ഒന്നരവര്‍ഷം പിന്നിട്ടിട്ടും ഒരു പഞ്ചായത്തിനെ പോലും സ്വയംപര്യാപ്തമാക്കാന്‍ ലീഗിനോ യുഡിഎഫിനോ സാധിച്ചിട്ടില്ല.
ജില്ലയില്‍ ഗ്രാമവികസനമല്ല നടക്കുന്നത് ക്യാന്‍സര്‍ ഗ്രോത്ത് പോലെ സമ്പന്ന സംഘടിത വിഭാഗങ്ങളുടെ താല്പര്യത്തിന് അനുസരിച്ചുള്ള വികസനമാണ് നടക്കുന്നതെന്നും ബിജെപി കുറ്റപ്പെടുത്തി.
പൊതുശ്മശാനവും കുടിവെള്ള സൗകര്യവും ഇല്ലാത്ത പഞ്ചായത്തുകള്‍, ഭവനരഹിതര്‍, നിര്‍ധനര്‍, കാര്‍ഷിക വ്യാവസായിക മേഖലയില്‍ എടുത്തു പറയാന്‍ കഴിയുന്ന ഒരു പദ്ധതിയും ജില്ലയിലില്ല. അതുകൊണ്ട് തന്നെ ഭരണവൈകല്യത്തിന്റെ ഏറ്റുപറച്ചിലാണ് ഈ വിഭജന പ്രമേയം. എസ്ഡിപിഐയെകൊണ്ട് പറയിപ്പിക്കുകയും തെരഞ്ഞെടുപ്പ് സമയത്ത് വൈകാരിക ആയുധമാക്കി വോട്ട് തട്ടാനുള്ള ലീഗിന്റെ തന്ത്രമാണ് ഇതിന്റെ പിന്നില്‍. യുഡിഎഫിന് കുടപിടിക്കുന്ന സിപിഎം വിഷയത്തില്‍ മൃദുസമീപനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.നാരായണന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. മേഖല പ്രസിഡന്റ് പി.രാഘവന്, ജില്ലാ ജനറല്‍ സെക്രട്ടറി കെ.രാമചന്ദ്രന്, എം.പ്രേമന് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: