കോഴിക്കോട്: ആയുഷ് വകുപ്പിന്റെ സഹകരണത്തോടെ ഗ്ലോബല്‍ ഹോമിയോപ്പതി ഫൗണ്ടേഷന് സംഘടിപ്പിക്കുന്ന ദേശീയ ഹോമിയോപ്പതി കണ്വെന്ഷന് ഇന്ന് ടാഗോര്‍ സെന്റിനറി ഹാളില്‍ നടക്കും. രാവിലെ 11-ന് മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്യും.
മണിപ്പാല്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ബി.എം. ഹെഗ്ഡേ മുഖ്യപ്രഭാഷണം നടത്തും. അഞ്ച് സെഷനുകളിലായി 11 ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. മലേഷ്യന്‍ പാര്‍ലമെന്റ് അംഗം ദതുക് സുബ്രഹ്മണ്യന്, ഡോ. എ.ആര്. ഖുദാ ബക്ഷ്, ഡോ. രമേശ് ഉമ്മണ്ണി, ഡോ. പ്രവീണ്‍കുമാര്‍, ഡോ. ഇ.എസ്. രാജേന്ദ്രന്, ഡോ. രാജേഷ് ഷാ, ഡോ. ആര്.എസ്. ദിനേശ്, ഡോ. ഉപമാ ബഗായ്, ഡോ. ഈശ്വര ദാസ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: