കാഞ്ഞങ്ങാട്: കേരള കമ്മ്യണിക്കേറ്റേഴ്സ് കേബിള്‍ ലിമിറ്റഡിന്റെ (കെസിസിഎല്‍) ഒമ്പതാമത് സംസ്ഥാന സംരംഭക കണ്വെന്ഷന് പി.കരുണാകരന് എംപി ഉദ്ഘാടനം ചെയ്തു. മാധ്യമങ്ങള്‍ വാര്‍ത്തകളില്‍ പക്ഷപാതം കാണിക്കുന്നതായും വാര്‍ത്തകള്‍ നിഷ്പക്ഷമാകണമെന്നും എംപി അഭിപ്രായപ്പെട്ടു.
ഏറ്റവും ചുരുങ്ങിയ ചിലവില്‍ വീടുകളിലേക്ക് ഇന്റര്‍നെറ്റ് സംവിംധാനം കേബിള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്ന കേരളാവിഷന് ബ്രോഡ്ബാന്റ് സംവിധാനത്തിന്റെ പ്രഖ്യാപനം ചടങ്ങില്‍ ഇ.ചന്ദ്രശേഖരന് എംഎല്‍എ നിര്‍വ്വഹിച്ചു. മന്‍സൂര്‍ ഹോസ്പിറ്റല്‍ എംഡി ഷംസുദ്ദീന് ബ്രോഡ്ബാന്റ് സംവിധാനത്തിന്റെ ആദ്യ കണക്ഷന് ഏറ്റുവാങ്ങി.
2015 ല്‍ അവസാനിക്കുന്ന ഫേയ്സ് 3 യില്‍ തന്നെ ഡിജിറ്റലൈസേഷന് കേരളത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചുകൊണ്ട് സിഒഎ സംസ്ഥാന പ്രസിഡന്റ് എന്‍എച്ച് അന്‍വര്‍ പറഞ്ഞു.
ചടങ്ങില്‍ സിഒഎ മുന്‍ പ്രസിഡന്റ് പ്രവീണ്‍മോഹന്‍, മുന്‍ ജനറല്‍ സെക്രട്ടറി കെ.ഗോവിന്ദന്, നഗരസഭാ കൗണ്‍സിലര്‍ ഗംഗാരാധാകൃഷ്ണന്‍, ടി.കെ.നാരായണന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കെസിസിഎല്‍ എംഡി എ.ആര്.ഹരിദാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സിഒഎ ജനറല്‍ സെക്രട്ടറി ബിനു ശിവദാസ് സ്വാഗതം പറഞ്ഞു. സമ്പൂര്‍ണ്ണ ഡിജിറ്റലൈസേഷന് പൂര്‍ത്തിയാക്കിയ ഹെഡ്ഡ് എന്ഡുകള്ക്കുള്ള ഉപഹാര സമര്‍പ്പണവും കണ്‍വെന്‍ഷനില്‍ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: