ബാലചന്ദ്രമേനോന്റെ ഏറ്റവും പുതിയ ചിത്രം ”ഞാന്‍ സംവിധാനം ചെയ്യും” ഈ മാസം 18 ന് തിയേറ്ററിലെത്തുന്നു. കെപിആര്‍. ഫിലിംസിനുവേണ്ടി വി ആന്‍ഡ് വി പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും സംഗീതവും മേനോന് തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.
കുടുംബപ്രേക്ഷകരെയാണ് തന്റെ പുതിയ ചിത്രത്തിലൂടെയും ഫോക്കസ് ചെയ്യുന്നത്. ചിരിയുടെയും ചിന്തയുടെയും വ്യത്യസ്ഥമായ ഒരുപാട് ചേരുവകള്‍ ചേര്‍ത്തൊരുക്കുന്ന ചിത്രത്തില്‍, സിനിമയെ ആഴത്തില്‍ പ്രണയിക്കുന്ന ‘കൃഷ്ണദാസെ’ന്ന എന്‍എഫ്ഡിസി ഉദ്യോഗസ്ഥനെയാണ് മേനോന് അവതരിപ്പിക്കുന്നത്. കൃഷ്ണദാസിന്റെ ഭാര്യയും ബാങ്കുദ്യോഗസ്ഥയുമായ ‘ഗായത്രിയെ ഗായത്രിയും അവരുടെ മകളും മാസ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥിയുമായ ‘പിങ്കി’യെ പുതുമുഖം ‘ദക്ഷിണ’യും അവതരിപ്പിക്കുന്നു. ഭര്‍ത്താവ്, ഭാര്യ, മകളിലൂടെയാണ് ചിത്രത്തിന്റെ കഥാമുഹൂര്‍ത്തങ്ങള്‍ കടന്നുപോകുന്നത്.
മധു, രണ്‍ജി പണിക്കര്‍, ശങ്കര്‍, രവീന്ദ്രന്, വിനീത്, സുനില്‍ സുഖദ, കലാഭവന്‍ ഷാജോണ്‍, ധര്മ്മജന്, കൊച്ചുപ്രേമന്, സുധീര്‍ കരമന, ശശി കലിംഗ, പി.ശ്രീകുമാര്‍, വിജി തമ്പി, യദുകൃഷ്ണന്, ശ്രീകാന്ത്, അര്ജുന്, പൂജപ്പുര രാധാകൃഷ്ണന്, ആറ്റുകാല്‍ തമ്പി, കവിയൂര്‍ പൊന്നമ്മ, മേനക, ശ്രീലതാ നമ്പൂതിരി, ടെസ്സ, ഭാഗ്യലക്ഷ്മി, അഞ്ജനാ അപ്പുക്കുട്ടന്, ഗീതാനായര്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഛായാഗ്രഹണം-ജെമിന്‍ജോ അയ്യനേത്ത്, എഡിറ്റിംഗ്-പ്രദീപ് ശങ്കര്‍, ഗാനരചന-പൂവച്ചല്‍ ഖാദര്‍, ചീഫ് അസ്സോ: ഡയറക്ടര്‍-സജി കരിക്കോട്, അസ്സോ: ഡയറക്ടര്‍-വ്യാസന്, പി.ആര്.ഓ.-അജയ് തുണ്ടത്തില്‍. കേരള ചലച്ചിത്രവികസന കോര്‍പ്പറേഷന്റെ പാക്കേജിലാണ് ചിത്രം പൂര്‍ത്തിയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: