തോട്ടം മുതലാളി തൊഴിലാളികളുടെ ബോണസ് കവര്ന്നെടുത്തപ്പോള് സിഐടിയു, എഐടിയുസി, ഐഎന്റ്റിയുസി എന്നീ തൊഴിലാളി സംഘടനകള്‍ പ്രതികരിക്കാന്‍ തയ്യാറാകാതെ മാനേജ്മെന്റിനൊപ്പം നിന്നു.
മൂന്നാര്‍/അടിമാലി : പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന തൊഴിലാളി വഞ്ചനയുടെ പിന്നാമ്പുറ കഥകള്‍ പുറത്തു വന്നതോടെ ഇടതു-വലത് യൂണിയന് നേതാക്കള്‍ പ്രതിക്കൂട്ടിലായി. നേതാക്കന്മാരുടെ ചതി മനസിലാക്കിയ സ്ത്രീകള്‍ അടങ്ങിയ തൊഴിലാളികള്‍ യൂണിയന് ഓഫീസുകള്‍ തല്ലിത്തകര്‍ത്ത് പ്രതിഷേധിച്ചപ്പോള്‍ പാര്ട്ടിക്കാര് ഞെട്ടിത്തരിച്ചുപോയി. തോട്ടം മുതലാളി തൊഴിലാളികളുടെ ബോണസ് കവര്ന്നെടുത്തപ്പോള് സിഐടിയു, എഐടിയുസി, ഐഎന്റ്റിയുസി എന്നീ തൊഴിലാളി സംഘടനകള്‍ പ്രതികരിക്കാന്‍ തയ്യാറാകാതെ മാനേജ്മെന്റിനൊപ്പം നിന്നു. ഒരാഴ്ചയായി തൊഴിലാളികള്‍ നടത്തുന്ന സമരം തേയില തോട്ടം ഉടമകള്‍ക്കും സിപിഎം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും എതിരാണ്. തൊഴിലാളികളെ വഞ്ചിച്ച സിഐടിയു, എഐടിയുസി, ഐഎന്റ്റിയുസി എന്നീ സംഘടനകളുടെ ചതി വിശദീകരിച്ച് ബിഎംഎസ് നേതാക്കള്‍ സമരക്കാര്‍ക്ക് അനുകൂലമായി പ്രകടനം നടത്തി. കാല്‍ചുവട്ടിലെ മുഴുവന്‍ മണ്ണും ഒലിച്ചുപോയ സിപിഎം ക്രിമിനലുകള്‍ ബിഎംഎസ് നേതാക്കന്മാര്ക്കെതിരെ അക്രമം അഴിച്ചുവിട്ടും തോട്ടം മേഖലയില്‍ അധീശത്വം നിലനിര്‍ത്താന്‍ വിഫലശ്രമം നടത്തി. സ്ത്രീ തൊഴിലാളികളുടെ സാന്നിധ്യം കൂടുതലായതിനാല്‍ കൂടുതല്‍ വനിതാ പോലീസുകാരെ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. തൊഴിലാളി പക്ഷത്തുനിന്ന് അവകാശങ്ങള്‍ക്ക് വേണ്ടി പോരാടാന്‍ ബിഎംഎസ് രംഗത്തെത്തിയതോടെ തൊഴിലാളികള്‍ ആവേശത്തിലാണ്. തോട്ടം മേഖല സമൂല മാറ്റത്തിന് ആഗ്രഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: