മഞ്ചേരി: സ്വാതന്ത്ര്യസമര സേനാനി കെ.മാധവന്‍ നായരുടെ പേരിലുള്ള സാംസ്‌കാരിക കേന്ദ്രം കയ്യടക്കിയ നഗരസഭയുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ഭാരതീയ വിചാരകേന്ദ്രം. സ്മാരക നിലയം ഏറെ കാലമായി നഗരസഭ ഓഫീസിന്റെ ഭാഗമായി പ്രവര്‍ത്തിക്കുകയാണ്. താല്‍ക്കാലികമെന്ന് പറഞ്ഞാണ് പ്രവര്‍ത്തനം ആരംഭിച്ചതെങ്കിലും ഇന്നും അത് തുടരുകയാണ്. എത്രയും വേഗം കെട്ടിടം ഒഴിഞ്ഞ് സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് വിട്ടു നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു.
മഞ്ചേരി മെഡിക്കല്‍ കോളേജ് എന്നത് പേരില്‍ മാത്രം ഒതുങ്ങിയിരിക്കുകയാണ്. ഒരു മെഡിക്കല്‍ കോളേജിന് വേണ്ട യാതൊരു സൗകര്യങ്ങളും ഇവിടില്ല. മെഡിക്കല്‍ കോളേജിനെ അതിന്റെ പൂര്‍ണതയിലെത്തിക്കാന്‍ അധികൃതര്‍ ശ്രമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് എം.എസ്.ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി രാമചന്ദ്രന്‍ പാണ്ടിക്കാട്, പി.വി.ഭാസ്‌ക്കരന്‍, പി.പുരുഷോത്തമന്‍, കെ.കൃഷ്ണകുമാര്‍, കെ.കെ.ശിവപ്രസാദ്, ടി.പി.ബോസ്, എ.കൃഷ്ണകുമാര്‍, ആര്‍.കൃഷ്ണദാസ്, പി.ഷാജി നായര്‍, മാധവന്‍ ചീരക്കുഴി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: