അങ്ങാടിപ്പുറം: ജൂബിലി ജംഗ്ഷന് മുതല്‍ പോളിടെക്നിക് കോളേജ് ജംഗ്ഷന് വരെ കുടിവെള്ളം മുടങ്ങിയിട്ട് ഒരാഴ്ച്ചയായി. വാട്ടര്‍ അതോറിറ്റിയോട് പരാതി പെട്ടാല്‍ കിട്ടുന്ന മറുപടി ആകട്ടെ ‘പാലംപണി’ കാരണം ആണത്രേ. പാലംപണിയും കുടിവെള്ളവും തമ്മിലുള്ള ബന്ധം എന്താണെന്ന് മാത്രം വാട്ടര്‍ അതോറിറ്റിയോട് ചോദിക്കരുത്. കാരണം, അവര്‍ക്കും അറിയില്ല. വാട്ടര്‍ അതോറിറ്റിയുടെ അലംഭാവം കാരണം നൂറുകണക്കിന് വീട്ടുകാരാണ് കുടിവെള്ളം കിട്ടാതെ വലയുന്നത്. പലരും കിണറുകളുള്ള വീടുകളില്‍ നിന്ന് വാഹനങ്ങളിലും ഓട്ടോയിലുമാണ് വെള്ളം എത്തിക്കുന്നത്. 20 ലിറ്ററിന്റെ മിനറല്‍ വാട്ടര്‍ ജാറുകള്‍ വാങ്ങി സംതൃപ്തി അണയുന്നവരും കുറവല്ല. എന്തായാലും ഇതൊക്കെ വന്‍ സാമ്പത്തിക ബാദ്ധ്യതയാണ് സാധാരണക്കാര്‍ക്ക് വരുത്തി വെയ്ക്കുന്നത്. വാട്ടര്‍ അതോറിറ്റിയുടെ നിസംഗതയില്‍ പ്രതിഷേധിച്ച് നിരാഹാര സത്യഗ്രഹം ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: