പെരിന്തല്‍മണ്ണ: കലോത്സവങ്ങളുടെ വിധി നിര്‍ണ്ണയിക്കുന്നത് കോടതികളിലാവരുതെന്ന് ഗുരു ചേമഞ്ചേരി അഭിപ്രായപ്പെട്ടു. പെരിന്തല്‍മണ്ണ ശ്രീവള്ളുവനാട് വിദ്യാഭവന്റെ രജതജൂബിലി വര്‍ഷത്തിലെ കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലോത്സവവേദികളാണ് കലാകാരന്‍മാരെ വളര്‍ത്തുന്നതും പ്രോല്‍സാഹിപ്പിക്കുന്നതും. എന്നാല്‍ ഈ വേദികള്‍ രക്ഷിതാക്കളുടെ മത്സരത്തിനുള്ളതാകരുതെന്നും നാട്യകുലപതി കൂട്ടിച്ചേര്‍ത്തു.
ശതാഭിഷിക്തനായ അദ്ദേഹത്തെ വിദ്യാര്‍ത്ഥികള്‍ പാദപൂജ ചെയ്ത് ആദരിച്ചു. തുടര്‍ന്ന് കലാനിലയം ഹരി കഥകലിപദം അവതരിപ്പിച്ചു. സദസ്സിനെ വിസ്മയിപ്പിച്ച് ഗുരു ചേമഞ്ചേരി നവരസങ്ങള്‍ അവതരിപ്പിച്ചു.
ഉദ്ഘാടനസഭയില്‍ വിദ്യാലയസമിതി പ്രസിഡന്റ് ക്യാപ്റ്റന്‍ രാജഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ.ജയകൃഷ്ണന്‍, കെ.ബാലസുബ്രഹ്മണ്യന്‍, കെ.വിജയകുമാര്‍, ടി.പി.വിനോദ്, പി.പദ്മജ, ലത ശശി, എം.ദേവരാജ്, കെ.ദാമോദരന്‍, എം.വി.ബാബുരാജ് എന്നിവര്‍ സം സാരിച്ചു. പ്രിന്‍സിപ്പാള്‍ തങ്കം ഉണ്ണികൃഷ്ണന്‍ സ്വാഗതവും എം.പി.ദേവി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: