തിരുവനന്തപുരം: കേരളത്തെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ തപസ്യ കലാസാഹിത്യവേദിയുടെ നാല്പതാം വാര്‍ഷികത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന സാംസ്കാരിക തീര്‍ഥാടന ഉപയാത്ര 18ന് ആരംഭിക്കും.
തിരുവനന്തപുരം സംസ്കൃതിഭവനില് വൈകിട്ട് 6ന് നടക്കുന്ന സമ്മേളനം ചലച്ചിത്ര സംവിധായകന് രാജീവ് അഞ്ചല്‍ ഉദ്ഘാടനം ചെയ്യും. എം.ബി. ബിപിന്ചന്ദ്രന് അധ്യക്ഷത വഹിക്കും.
ചടങ്ങില്‍ തീര്ഥാടകസമിതി ജില്ലാ അധ്യക്ഷ ജസ്റ്റിസ് ഡി. ശ്രീദേവി, ചെയര്മാന് കാവാലം നാരായണപണിക്കര്‍, ആര്. സഞ്ജയന്, തപസ്യ സംസ്ഥാനരക്ഷാധികാരി പി. നാരായണക്കുറുപ്പ്, കാട്ടൂര്‍ നാരായണപിള്ള, തപസ്യ ജില്ലാ കണ്‍വീനര്‍ സിജിനായര്‍ എന്നിവര്‍ പങ്കെടുക്കും. ജി. ശങ്കര്‍ മുഖ്യാതിഥിയായിരിക്കും. സംസ്ഥാന സംഘടനാ കാര്യദര്‍ശി വി. ഉണ്ണികൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും.
19ന് രാവിലെ 8ന് പത്മനാഭസ്വാമിക്ഷേത്രനടയില് നിന്നാരംഭിക്കുന്ന തീര്‍ത്ഥാടന ഉപയാത്ര പൂജപ്പുര, തിരുമല, മലയിന്‍കീഴ്, കാട്ടാക്കട, കുറ്റിച്ചല്‍, ആര്യനാട്, വെള്ളനാട് വഴി നെടുമങ്ങാട് കച്ചേരിനടയില്‍ സമാപിക്കും. 20ന് രാവിലെ 8ന് നെടുമങ്ങാട് നിന്നാരംഭിച്ച് വിതുര, പാലോട്, കല്ലറ, വാമനപുരം, നഗരൂര്‍, കിളിമാനൂര്‍, പോങ്ങനാട്, കല്ലമ്പലം വഴി വര്‍ക്കല മൈതാനത്ത് സമാപിക്കും. 19ന് വൈകിട്ട് 6ന് നെടുമങ്ങാട് കച്ചേരി നടയിലും 20ന് വൈകിട്ട് 6ന് വര്‍ക്കല മൈതാനത്തും സാംസ്കാരിക സമ്മേളനങ്ങള്‍ നടക്കും. ഇതിന്റെ നടത്തിപ്പിനായി 101 പേരടങ്ങുന്ന തീര്ഥാടകസമിതി രൂപീകരിച്ചു.
തീര്‍ഥാടക സമിതി ഭാരവാഹികളായി സ്വാമിനി സംഹിതാനന്ദ, സ്വാമി യോഗ വ്രതാനന്ദ, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, പി. പരമേശ്വരന്, പി. നാരായണക്കുറുപ്പ്, ശ്രീകുമാരന്‍ തമ്പി, കാട്ടൂര്‍ നാരായണപ്പിള്ള, ഒ. രാജഗോപാല്‍, ഡി. മധുസൂദനന്‍നായര്‍, പാര്‍വതിപുരം പത്മനാഭയ്യര്‍, കെ.എന്‍. ആനന്ദകുമാര്‍, ഡോ ദേവകി അന്തര്‍ജനം, സുരേഷ് മോഹന്‍, വെണ്‍പകല്‍ ചന്ദ്രമോഹന്, പ്രൊഫ എം.എസ്. രമേശന്, സി.ജി. രാജഗോപാല്‍, ആര്. രാമചന്ദ്രന്‍നായര്‍, ടി.പി. ശങ്കരന്‍കുട്ടി നായര്‍(രക്ഷാധികാരി), ജസ്റ്റിസ് ഡി. ശ്രീദേവി (അധ്യക്ഷ), എം.പി ബിപിന്‍ ചന്ദ്രന് (വര്‍ക്കിംഗ് പ്രസിഡന്റ്), സിജിനായര്‍ (ജനറല്‍ കണ്‍വീനര്‍), കെ.പി. പ്രേമചന്ദ്രന്, ഡോ കെ.ആര്. രാജീവ്, ഡോ നന്ദ്യത്ത് ഗോപാലകൃഷ്ണന്, കല്ലറ അജയന്, രാജപ്പന്‍നായര്‍, ഹരി എസ്. കര്‍ത്ത, വി.കെ. ഹരികുമാര്‍, ഡോ ബി. വിജയകുമാര്‍, ഡോ ഹരിശങ്കര്‍, പി. അശോക് കുമാര്‍ (വൈസ് പ്രസിഡന്റുമാര്‍), പി. രാജശേഖരന്, അനീഷ്, സോമശേഖരപിള്ള, വെള്ളനാട് കൃഷ്ണന്കുട്ടിനായര്, വി. സുകുമാരന്‍, മണികണ്ഠന് (കണ്‍വീനര്‍മാര്‍), സന്തോഷ്, വി.ആര്. മനോജ്, സിബു സി. നായര്‍, ബിനോയ്കൃഷ്ണ, ബൈജുജയകുമാര് (പബ്ലിസിറ്റി കമ്മറ്റി), എം. ഗോപാല്‍, ആലപ്പി ശ്രീകുമാര്‍, കെ.എ. അജികുമാര്‍, ശ്രീകുമാര്‍ നായര്‍, ഹരീഷ്കുമാര്‍, എസ്. രാജ (പബ്ലിക് റിലേഷന്‍സ് കമ്മറ്റി), ടി.എസ്. ശ്രീജിത്ത്, ലക്ഷമിറാം (ഡോക്യുമെന്റേഷന് കമ്മറ്റി), അനില്‍കുമാര്‍ പരമേശ്വരന്, ജി.പി. സുജന്‍, ജ്യോതിന്ദ്രകുമാര്‍, അഡ്വ കൊണ്ണിയൂര്‍ ഹരിശ്ചന്ദ്രന്, രഞ്ജിത്ത് കാര്ത്തികേയന്, ടി. പത്മനാഭന് നായര്‍ (ഫിനാന്‍സ് കമ്മറ്റി), ഡോ. നന്ദ്യത്ത് ഗോപാലകൃഷ്ണന്, ഡോ. അജിത്, എന്‍. മോഹന്‍കുമാര്‍, പ്രൊഫ ബിജോയ്, എസ്.എച്ച്.എസ്. ശര്‍മ, ജയശ്രീ ഗോപാലകൃഷ്ണന്, രാധിക, രഞ്ജുകൃഷ്ണ, രാധാകൃഷ്ണന്‍നായര്‍, ജസീന്ത മോറിസ് (പ്രോഗ്രാംകമ്മറ്റി), ആര്. മണികണ്ഠന് (കാര്യാലയ കാര്യദര്‍ശി), ടി.എസ്. ശ്രീജിത്ത് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: