തൊടുപുഴ: കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍. കഴിഞ്ഞ ദിവസം രാത്രി 9.30 യോടെ തൊടുപുഴ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ആലക്കോട് വെള്ളിയാംചോട്ടില് ഫൈസല്‍(19) , കലയന്താനി തേവരുപാറ വരുട്ടന്വിളയില് ബില്‍ബിന്‍(19) എന്നിവരെയാണ് 16 ഗ്രാം കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടിയത്. ഫെസല്‍ നിരവധി കഞ്ചാവ് കേസുകളിലെ പ്രതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: