തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന പൊതു സ്വകാര്യ സംരംഭമായ ഇന്‍കെല്‍ ലിമിറ്റഡിന്റെ 2014-15 വര്‍ഷത്തെ ലാഭവിഹിതമായ 1.215 കോടി രൂപ എംഡി ടി. ബാലകൃഷ്ണന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു കൈമാറി.
ഇന്‍കെല്‍ ചെയര്മാന് കൂടിയായ വ്യവസായമന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി, റവന്യുമന്ത്രി അടൂര്‍ പ്രകാശ്, വ്യവസായ വകുപ്പു പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്, കെഎസ്ഐഡിസി എംഡി ഡോ ബീന, റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വിശ്വാസ് മേത്ത തുടങ്ങിയവര്‍ പങ്കെടുത്തു.
കൊച്ചിയില്‍ 75 കോടിരൂപയുടെ വല്ലാര്‍പാടം കണ്ടൈനര്‍ ഫ്രൈറ്റ് സ്റ്റേഷന്, അങ്കമാലിയിലെ 30 കോടി രൂപയുടെ വ്യവസായ വാണിജ്യ കേന്ദ്രം, മലപ്പുറത്തെ 10 കോടി രൂപയുടെ എന്‍ടിടിഎഫ് നൈപുണ്യ വികസന കേന്ദ്രം, 5 കോടി രൂപയുടെ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് എന്നിവയാണ് ഇന്‍കെലിന്റെ പ്രധാന പദ്ധതികള്‍.
55 കോടി രൂപ ചെലവില്‍ അങ്കമാലിയില്‍ നിര്‍മിക്കുന്ന ഓഫീസ്, തിരുവനന്തപുരത്തെ 55 കോടി രൂപയുടെ വാണിജ്യകേന്ദ്രം, വേമ്പനാട്ട് കായലും വെല്ലിംഗ്ടണ്‍ ഐലന്റും ബന്ധിപ്പിക്കുന്ന 90 കോടിരൂപയുടെ പാര്‍ക്ക് എന്നിവയാണ് നിലവില്‍ നടപ്പാക്കുന്ന പദ്ധതികള്‍. റോഡുകളും പാലങ്ങളും ഉള്‍പ്പെടെ 300 കോടിരൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇന്‍കെല്‍ ഏറ്റെടുത്തിട്ടുള്ളത്. വരും വര്‍ഷങ്ങളില്‍ 500 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ കമ്പനി ലക്ഷ്യമിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: