സി.രാജ
തിരുവനന്തപുരം: ജില്ലാ വോളിബോള്‍ അസോസിയേഷന്റെ അഫിലിയേഷന് നഷ്ടപ്പെട്ടത് ജില്ലയിലെ 600 ഓളം വോളിബോള്‍ താരങ്ങളുടെ കായിക ഭാവി പ്രതിസന്ധിയിലാക്കും. സംസ്ഥാന വോളിബോള്‍ അസോസിസേഷന്റെ നിയമാവലി പാലിക്കാതിരുന്നതുമൂലമാണ് ജില്ലാ വോളിബോള്‍ അസോസിയേഷന്റെ അഫിലിയേഷന് നഷ്ടമായത്. 2011 മുതല്‍ 2015 വരെ നാലുവര്‍ഷത്തെ അഫിലിയേഷന് ഫീസ് അടയ്ക്കാത്തതിനാലാണ് തിരുവനന്തപുരം ജില്ലാ വോളിബോള്‍ അസോസിയേഷന്റെ അഫിലിയേഷന് റദ്ദാക്കിയത്.
ജില്ലാ വോളിബോള്‍ അസോസിയേഷന് അഫിലിയേഷന് റദ്ദാക്കിയതോടെ ജില്ലയിലെ വോളിബോള്‍ താരങ്ങളുടെ രജിസ്ട്രേഷന് അവതാളത്തിലാകും. മിനി, സബ് ജൂനിയര്‍, ജൂനിയര്‍, യൂത്ത്, സീനിയര്‍ വിഭാഗങ്ങളിലാണ് രജിസ്ട്രേഷന് നടക്കേണ്ടത്. സംസ്ഥാനതല ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കണമെങ്കില്‍ അംഗീകൃത ജില്ലാ വോളിബോള്‍ അസോസിയേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തവാരിയിരിക്കണം. ഗ്രേസ് മാര്‍ക്കിനും സ്പോര്‍ട്സ് ക്വാട്ട അഡ്മിഷനുകള്‍ക്കും ജില്ലാ വോളിബോള്‍ അസോസിയേഷന്റെ അംഗീകൃത സര്‍ട്ടിഫിക്കറ്റ് വേണം. അസോസിസയേഷന്റെ അഫിലിയേഷന് നഷ്ടപ്പെട്ടതോടെ കായികതാരങ്ങളുടെ ടൂര്‍ണമെന്റുകളിലെ പങ്കാളിത്തവും കോച്ചിംഗ് ക്യാമ്പുകളും അനിശ്ചിതത്വത്തിലായിരിക്കും. അഫിലിയേഷന് നഷ്ടപ്പെട്ടാല്‍ വീണ്ടും അംഗീകാരം നേടാന്‍ നിരവധി കടമ്പകള്‍ കടക്കണം. മറ്റേതെങ്കിലും അപേക്ഷ വന്നു കഴിഞ്ഞാല്‍ അംഗീകാര നടപടികള്‍ നീണ്ടുപോകും. ഈ സാഹചര്യത്തില്‍ സംസ്ഥാനതല വോളിബോള്‍ അസോസിയേഷന് ഇടപെട്ട് കായികതാരങ്ങളുടെ പ്രതിസന്ധി പരിഹരിക്കാന്‍ നടപടിയെടുക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.
അഫിലിയേഷന് ഇല്ലാതെ മിനി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിനായി ജില്ലാ വോളിബോള്‍ അസോസിയേഷന് അപേക്ഷ ക്ഷണിച്ചിരുന്നു. അഫിലിയേഷന് നഷ്ടമായതോടെ ചാമ്പ്യന്‍ഷിപ്പും പ്രതിസന്ധിയിലായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: