ചിറയിന്‍കീഴ്: ചിറയിന്‍കീഴിലുള്ള മാതാ അമൃതാനന്ദമയി മഠത്തിനു നേരെ സിപിഎം പ്രവര്‍ത്തകര്‍ അതിക്രമം കാണിക്കുന്നതായി പരാതി. മഠത്തിനു നേരെ ഭീഷണിയും കല്ലേറും നിത്യസംഭവമാണെന്ന് മഠത്തിന്റെ ചാര്‍ജുള്ള പ്രൊഫ ആര്. ഓമന പറഞ്ഞു. മഠത്തിന്റെ പ്രവര്‍ത്തനം ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. മോഷണവും ഇവിടെ നടക്കുന്നുണ്ട്. സംസ്ഥാനത്തെ വിവിധ എസ്എന്‍ കോളേജുകളില്‍ അധ്യാപികയായിരുന്ന ഓമന 8 വര്‍ഷംമുമ്പാണ് സന്ന്യാസ ജീവിതം തെരഞ്ഞെടുത്ത് മഠത്തിന്റെ ചുമതല ഏറ്റെടുത്തത്. 2001 മുതല്‍ മുന്നോട്ടുപോകുന്ന മഠത്തിന്റെ പ്രവര്‍ത്തനം തടസപ്പെടുത്താന്‍ തുടക്കം മുതല്‍ പ്രാദേശിക സിപിഎം നേതൃത്വം ശ്രമിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: