Categories: Thiruvananthapuram

കെഎസ്ആര്‍ടിസി ബസ് നിര്‍ത്തലാക്കി; ബിജെപി പ്രതിഷേധിച്ചു

Published by

വട്ടിയൂര്‍ക്കാവ് വേട്ടമുക്ക് റോഡില്‍ ഓടുന്ന കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നിര്‍ത്തലാക്കിയതില്‍ പ്രതിഷേധിച്ച് കുരുവിക്കാട് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ബിജെപി സംഘടിപ്പിച്ച സായാഹ്ന ധര്‍ണ വക്താവ് അഡ്വ വി.വി. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് വേട്ടമുക്ക് റോഡില്‍ കഴിഞ്ഞ നാല്‍പ്പതു വര്‍ഷത്തിലേറെക്കാലമായി ഓടുന്ന കെഎസ്ആര്‍ടിസി സര്‍വീസ് പിന്‍വലിച്ചതിനെതിരെ ബിജെപി കുരുവിക്കാട് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു. നാല്‍പ്പതു വര്‍ഷമായി റൂട്ടിലോടുന്ന ബസാണ് യാതൊരു മുന്നറിയിപ്പുമുല്ലാതെ കെഎസ്ആര്‍ടിസി നിര്‍ത്തലാക്കിയത്. സായാഹ്ന ധര്‍ണ ബിജെപി സംസ്ഥാന വക്താവ് അഡ്വ വി.വി.രാജേഷ് ഉദ്ഘാടനം ചെയ്തു. കര്‍ഷകമോര്‍ച്ച വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലം ജനറല്‍സെക്രട്ടറി റ്റി. വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു.

ബസ് നിര്‍ത്തലാക്കിയതോടെ വട്ടിയൂര്‍ക്കാവ്, കുരുവിക്കാട്, കുന്നന്‍പാറ, തിട്ടമംഗലം പ്രദേശത്തെ സാധാരണക്കാരായ യാത്രക്കാര്‍ ദുരിതത്തിലായിരിക്കുകയാണ്. ധര്‍ണയില്‍ ബിജെപി വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് എം.ആര്‍. രാജീവ്, നിയോജകമണ്ഡലം ജനറല്‍സെക്രട്ടറി മേലത്തുമേലെ പ്രേമകുമാര്‍, ഏര്യാ പ്രസിഡന്റ് ശിവന്‍കുട്ടിനായര്‍, ഫ്രാക്ട് വട്ടിയൂര്‍ക്കാവ് മേഖലാ പ്രസിഡന്റ് രാഘവന്‍പിള്ള, ഗുരുജി നഗര്‍ റസിഡന്‍സ് അസ്സോസിയേഷന്‍ പ്രസിഡന്റ് വി. ശശിധരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by