Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

മനസ്സില്‍ കവിത വിരിയും, ഒരു നിമിഷം കൊണ്ട്…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2015, 08:35 pm IST
in Lifestyle

ഒരിക്കല്‍ ആകാശവാണിയില്‍ പരിപാടി അവതരിപ്പിക്കാനെത്തിയ പെണ്‍കുട്ടിയോട് അവിടെയുള്ളവര്‍ ചോദിച്ചു. ഇപ്പോള്‍ തോന്നിയ വരികള്‍ മൂളാമോ? ഉടന്‍ ഈണത്തില്‍ മധുരമൊഴിയായി കവിതയെത്തി.

ആകാശം ചുറ്റുചുറ്റി മെല്ലെ പാറി നടക്കും

വാണീ, ചെല്ലവാണീ

തേന്‍ കുടത്തിലെ തേന്‍കുടിക്കാന്‍

നാനിയിവിടെ വന്നപ്പോള്‍

പാട്ടുപെട്ടി തുറന്നു

വാണീ ചെല്ലവാണീ.

ഇത് ഹനാന്‍ ഹനാനി. പാട്ടെഴുത്തുകാരി, നിമിഷ കവയിത്രി… ഇവള്‍ക്ക് വിശേഷണങ്ങള്‍ ഏറെയാണ്. അറബിപ്പേരിന്റെ അര്‍ത്ഥം അന്വര്‍ത്ഥമാകുംപോലെ “ദൈവത്തിന്റെ ദാനമായ പെണ്‍കുട്ടി. പ്ലസ്ടുക്കാരിയായ ഹനാനി കവിയരങ്ങുകളിലെ നിറസാന്നിദ്ധ്യമാണ്.

വിഷയമേതായാലും നിമിഷനേരംകൊണ്ട് എഴുതി വേദിയില്‍ അവതരിപ്പിക്കുന്ന ഹനാനിയുടെ കവിതകള്‍ക്ക് ഒത്തിരി ആരാധകരുണ്ടിവിടെ. തട്ടി കൂട്ടിയ വരികളല്ല, നല്ല തഴക്കവും വഴക്കവുമുള്ള, സന്ദര്‍ഭത്തിന് യോജിക്കുന്ന പാട്ടുകള്‍ സ്വയം ഈണം നല്‍കി അവള്‍ പാടുമ്പോള്‍ കേട്ടിരിക്കുന്നവര്‍ അത്ഭുതം കൂറും. ഇതിനകം ഇരുനൂറിലധികം പാട്ടുകള്‍ സ്വന്തമായി എഴുതി പാടക്കഴിഞ്ഞു ഈ കൊച്ചുമിടുക്കി. ഏതാണ്ട് അത്രത്തോളം വേദികളില്‍ പാട്ടുകളവതരിപ്പിച്ചു. ഒരു വിഷയം കൊടുത്താല്‍ നിമിഷനേരം കൊണ്ട് സംഗീതവിരുന്നൊരുക്കും ഹനാനി. ചെറുപ്പം മുതല്‍, തൃശൂരുള്ള വൈദ്യനാഥന്‍ മാസ്റ്ററുടെ ശിഷ്യയായതിനാല്‍ ഗാനരചനയ്‌ക്കു പുറമെ ഗാനാലാപനത്തിലും ഹനാനിയുടെ പ്രതിഭയേറുന്നു.

ദേവ രാജമണി മലരിലെ കണിമലരായിരങ്ങളില്‍

പൊന്‍ സൂചിയായി, ദേവമിത്രനിന്നു

പുണ്യവായനാദി ഓമനക്കുളിര്‍ തേനല്ലയോ…

ദേവരാജന്‍ മാസ്റ്ററുടെ ജന്മദിനത്തോടനുബന്ധിച്ച് മൂകാംബികയിലെ വേദിയില്‍ മാഷെക്കുറിച്ച് പാടിയത് ഏറെ പ്രശംസക്കിടയാക്കി. മണ്‍മറഞ്ഞുപോയവരെക്കുറിച്ച് എഴുതാനാണ് കൂടുതലിഷ്ടമെന്ന് ഹനാനി പറയുന്നു.

മാപ്പിളപ്പാട്ടുകളും, നാടന്‍ പാട്ടുകളും, കൃഷ്ണ,ശിവ കീര്‍ത്തനങ്ങളുമാണ് എഴുതിയതിലധികവും. ഈ പാട്ടുകള്‍ക്കൊക്കെ സ്വതസിദ്ധമായ ഈണങ്ങള്‍ ഹനാനി തന്നെ കണ്ടെത്തിയിട്ടുണ്ട്.

ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ചിട്ടും പ്രിയം മലയാളത്തോടുതന്നെ. ഇംഗ്ലീഷില്‍ കവിതയെഴുതാറുള്ള ഹനാനിയ്‌ക്ക് ഫ്രഞ്ച്, ചൈനീസ്, ഹിന്ദി, തമിഴ്, അറബി ഭാഷകളും വശമുണ്ട്. കുട്ടിക്കാലം മുതല്‍ ഭാഷകള്‍ പഠിക്കുന്നതിനോട് വലിയ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ഇന്റര്‍നെറ്റ് വഴിയും, പത്രങ്ങള്‍ ശേഖരിച്ചുമാണ് ‘ഭാഷകള്‍ സ്വായത്തമാക്കിയത്.

ഒരുവര്‍ഷം മുമ്പാണ് എഴുത്തിനെ ഗൗരവമായി കാണാന്‍ തുടങ്ങിയതെന്ന് ഹനാനി പറയുന്നു. വ്യത്യസ്ത ഈണങ്ങളില്‍ സ്വന്തം ഗാനസങ്കല്‍പ്പത്തിനനുസരിച്ച് ഗിത്താറില്‍ താളമിടുകയാണ് ശൈലി. വേദികളില്‍ സാഹചര്യമനുസരിച്ചാണ് പാട്ടെഴുതാറ്. അറബി മലയാളത്തിലുള്ള പടപ്പാട്ടുകളോട് ഏറെ പ്രിയം. ഒരു ചടങ്ങില്‍ നടന്‍ മധുവിനെ കണ്ടു മുട്ടിയപ്പോള്‍ അടൂര്‍‘ഭാസിയെക്കുറിച്ച് അപ്പോളെഴുതിയ ഗാനം കാണിച്ചു. ഹനാനിയെ പ്രശംസിച്ച അദ്ദേഹം ആ പാട്ടും കൊണ്ടുപോയിരുന്നു.

ഹനാനിയുടെ നാടന്‍ പാട്ടുകള്‍ക്കും ആധാരകരേറെയുണ്ട്. ഒരു വേദിയില്‍ 6 പാട്ടുകള്‍ വീതമാണ് അവതരിപ്പിക്കുന്നത്.

മുത്തുപല്ലക്കില്‍ കേറിയെന്‍ കുട്ട്യോളങ്ങനെ

ചേര്‍ന്നിരിക്കുമ്പോള്‍ കുടുകുടുമണി

ചെമ്പഴുക്കേടെ വിത്തൊന്നു ന്തപ്പിലോ

കണ്ണടച്ചാല്‍ കടമിഴിയില്‍ ഇരുളുണര്‍ന്നല്ലോ.

വേദിയില്‍ കണ്ടുമുട്ടിയ കാഴ്ചയില്ലാത്തയാള്‍ക്കുവേണ്ടി എഴുതിയവതരിപ്പിച്ച നാടന്‍പ്പാട്ടാണിത്. കുടുംബത്തില്‍ നിന്നുള്ള പിന്തുണയാണ് ഇത്രയും വേദികളില്‍ പാട്ടുകളവതരിപ്പിക്കാന്‍ കഴിഞ്ഞതിന് പിന്നിലെന്ന് ഹനാനി പറയുന്നു. അമ്മ സുഹറയും എഴുതാറുണ്ട്. പഠിക്കുമ്പോള്‍ കലോല്‍സവങ്ങളില്‍ പങ്കെടുക്കാറുണ്ടെങ്കിലും അവിടെനിന്ന് പ്രോത്‌സാഹനമൊന്നും കിട്ടിയില്ല. എങ്കിലും എഴുത്തും പാട്ടും വിട്ടില്ല. റഫീക്ക് അഹമ്മദിന്റെയും വയലാറിന്റെയും പാട്ടുകളുടെ ആരാധികയാണ് ഹനാന്‍. അറിയപ്പെടുന്ന ഗാനരചയിതാവുകയാണ് ആഗ്രഹം. അതോടൊപ്പം ശാസ്ത്രജ്ഞയാകാനുള്ള മോഹവും ഹനാനി പറയുന്നു. വീട്ടില്‍ ചില്ലറ ശാസ്ത്രീയ പരീക്ഷങ്ങളൊക്കെ നടത്താറുമുണ്ട്.

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും സ്‌പോക്കണ്‍ ഇംഗ്ലീഷ് ടീച്ചറായും പ്രവര്‍ത്തിച്ചു. ഇടയ്‌ക്ക് നാടാകാഭിനയവുമുണ്ട്. നാടകത്തിലേക്ക് തുടര്‍വിളികളുണ്ടായെങ്കിലും എഴുത്താണ് സര്‍വ്വം. എഴുതിയ പാട്ടുകള്‍ പുസ്തകരൂപത്തിലിറക്കുകയാണ് മറ്റൊരു ലക്ഷ്യം.

കൂട്ടുകാരുമൊത്ത് ഹനാനി മ്യൂസിക് ട്രൂപ്പ് തുടങ്ങുകയാണ് ഹനാനിയുടെ അടുത്തലക്ഷ്യം. ഇലക്ട്രീഷ്യനായ പിതാവ് ഹമീദിനും മാതാവ് സുഹറയ്‌ക്കും സഹോദന്‍ ഹാദിയ്‌ക്കുമൊപ്പമാണ് ഹനാനിയുടെ താമസം. പഴുവിലിലെ വീട്ടില്‍ നിന്നുയരുന്ന ഈണങ്ങള്‍ക്കൊപ്പം ഉയര്‍ന്നുപൊങ്ങുകയാണ് ഹനാനിയുടെ അഭിലാഷങ്ങളും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ഹോണ്ടയ്‌ക്ക് റെക്കോർഡ് നേട്ടം: 2026 സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ചത് 63.69 ലക്ഷം വാഹനങ്ങൾ

Kerala

അപരന്മാർ ജനാധിപത്യത്തെ കൊല ചെയ്യുന്നു; തെരഞ്ഞെടുപ്പുകളിൽ അപര സ്ഥാനാർത്ഥികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Kerala

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

Kerala

എസ് ഡിപിഐ എല്ലാം തുറന്നു പറഞ്ഞാൽ പിണറായിയും കുടുങ്ങും; ഒപ്പംനിന്ന കോടിയേരി ഇന്നില്ല;സിപിഎമ്മിന്റെ മരണക്കെണിയായി കള്ളക്കൂട്ട്

India

പട്ടികജാതിക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല : സുപ്രീം കോടതി തീരുമാനം മതംമാറ്റ മാഫിയക്കേറ്റ പ്രഹരമെന്ന് വിഎച്ച്പി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ ഇത് കർമ്മഫലം ആണ് , കാലം എല്ലാത്തിനും കണക്ക് ചോദിക്കും ‘ ; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി

‘ജെന്‍സി വിത്ത് കുമ്മനം’ യുവ ആറന്മുള വാഗ്ദാനം ചെയ്യുന്നു; ചോദ്യങ്ങള്‍ കൊണ്ടും ഉത്തരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി സംവാദം

വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്വത്തിൽ അവൾക്ക് മാത്രം പൂർണ അധികാരം; ഭർത്താവിന് ഉപയോഗിക്കാം, സ്വന്തമാക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ

പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അസം സ്വദേശികൾ കസ്റ്റഡിയിൽ

നന്ദിദേവന്റെ കാതിൽ ആഗ്രഹങ്ങൾ പറഞ്ഞ് , മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി അക്ഷയ് കുമാർ

FCRA ഭേദഗതി കണ്ട് ഹിന്ദു സംഘടനകൾ പേടിച്ചിട്ടില്ല ; വിദേശത്ത് നിന്നും ഫണ്ട്‌ സംഘടിപ്പിച്ച് മതമാറ്റത്തിന് കൈക്കൂലി കൊടുക്കുന്ന പരിപാടി ഇനി നടക്കില്ല

വീടിനു പുറത്ത് ഷൂവിനകത്ത് വച്ച താക്കോലെടുത്ത് 10 പവൻ മോഷ്ടിച്ചു; ശേഷം താക്കോൽ തിരികെവെച്ചു

ഈസ്റ്റർ അവധി; യശ്വന്തപുരയിൽ നിന്ന് കണ്ണൂരേക്ക് മംഗളൂരു വഴി സ്പെഷൽ ട്രെയിൻ

എഫ്.സി.ആർ.എ ഭേദഗതി ബില്ല് അവതരണം മാറ്റിവച്ചു; യുഡിഎഫും എൽഡിഎഫും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: കേന്ദ്രമന്ത്രി കിരൺ റിജിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.