മണിയാറന്‍കുടി : ഹൈന്ദവ വിശ്വാസത്തിന്റെ അടിസ്ഥാനശില പ്രകൃതി ആരാധനയാണെന്ന് ജില്ലാകളക്ടര്‍ വി രതീശന് അഭിപ്രായപ്പെട്ടു. ചെമ്പകപ്പാറ വൈഷ്ണവി ദേവി ക്ഷേത്രത്തില്‍ നടപ്പാക്കിയ നക്ഷത്രവനം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു
അദ്ദേഹം. ഓരോ ജന്മനക്ഷത്രങ്ങള്‍ക്കും വൃക്ഷങ്ങളും മൃഗങ്ങളും നിശ്ചയിക്കുന്നത് പ്രകൃതിയെയും മൃഗങ്ങളെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണെന്നും കളക്ടര്‍ പറഞ്ഞു. തേന്മാവ് നട്ടുകൊണ്ടാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. യോഗത്തില്‍ ഹിന്ദുഐക്യവേദി സംസ്ഥാന സമിതിയംഗം സ്വാമി ദേവചൈതന്യ അനുഗ്രഹപ്രഭാഷണം നടത്തി. രാജേന്ദ്രന് കല്ലുവെട്ടാംകുഴി, സുരേഷ് റ്റി മംഗലത്ത്, സുരേഷ് പള്ളിപ്പുറത്ത് സാജു കണ്ടത്തില്‍ രമേഷ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: