മാനന്തവാടി : സര്‍ക്കാര്‍ തീരുമാനവും പാളി, ജില്ലാ ആശുപത്രിയില്‍ പുതിയതായി നിയമിച്ച ഗൈനക്കോളജി് ഡോക്ടര്‍മാര്‍ ചാര്‍ജെടുത്തില്ല. ജില്ലാ ആശുപത്രിയിലെത്തുന്ന ഗര്‍ഭിണികള്‍ക്ക് ദുരിതം. കഴിഞ്ഞദിവസമുണ്ടായ അനിഷ്ടസംഭവങ്ങളെതുടര്‍ന്ന് മൂന്ന് നവജാതശിശുക്കള്‍ മരിച്ചതിനെതുടര്‍ന്ന് സസ്‌പെന്‍ഷന്‍ ആയതോടെ രണ്ട് ഗൈനോക്കളജി ഡോക്ടര്‍മാരെ ജില്ലാ ആശുപത്രിയില്‍ പുതിയതായി നിയമിച്ചിരുന്നു.
നിയമിച്ച് ദിവസങ്ങള്‍കഴിഞ്ഞിട്ടും ഡോക്ടര്‍മാര്‍ ചാര്‍ജ്ജെടുക്കാതായതോടെ ദുരിതം പേറുന്നത് ആശുപത്രിയിലെത്തുന്ന ഗര്‍ഭിണികളാണ്. ദിവസേന പത്തിലധികം പ്രസവങ്ങളാണ് ജില്ലാആശുപത്രിയില്‍ നടക്കാറ്. ചികിത്സക്കായി ഉള്ളത് ഒരു ഡോക്ടര്‍ മാത്രം. ലേബര്‍ റൂമിലെ പ്രസവത്തിനെത്തുന്നത് കൂടാതെ ഒപിക്കുമുന്‍പില്‍ എത്തുന്ന മുപ്പതില്‍ അധികം ഗര്‍ഭിണികളെയും ചികിത്സിക്കണം. ഇതാണ് ഡോക്ടറുടെ അവസ്ഥ. ഒറ്റയാനായതിനാല്‍ രാവും പകലും ഡ്യൂട്ടി നോക്കണം. എത്രനാള്‍ ഇങ്ങനെ ജോലി നോക്കാന്‍ കഴിയും. അതുകൊണ്ടുതന്നെ നിയമിച്ചവര്‍ ചാര്‍ജെടുത്തില്ലെങ്കില്‍ ഓപ്പറേഷന്‍ ഉള്‍പ്പെടെ മുടങ്ങുന്ന അവസ്ഥയാവും വരുംദിവസങ്ങളില്‍ ജില്ലാആശുപത്രിയില്‍. അതിനിടെ ജില്ലാ ആശുപത്രിയില്‍ ജോലി ചെയ്യാന്‍ ഡോക്ടര്‍മാര്‍ സന്നദ്ധത അറിയിച്ചിട്ടും ഉന്നത ആരോഗ്യവകുപ്പ് അധികൃതര്‍ പുറംതിരിഞ്ഞ് നില്‍ക്കുന്നതായും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: