ബത്തേരി: നെന്മേനി നൂല്‍പ്പുഴ പഞ്ചായത്തുകളില്‍ കുളമ്പ് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ക്ഷീരകര്‍ഷകര്‍ക്കായി മൃഗസംരക്ഷണവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. അന്യസംസ്ഥാനങ്ങളില്‍ നിന്ന് കച്ചവടത്തിനും സ്കീം ആവശ്യങ്ങള്‍ക്കുമായി കന്നുകാലി കൊണ്ട് വരുമ്പോള്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്കി. നെന്മേനി പഞ്ചായത്തില്‍ കുളമ്പ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആറ് സ്ക്വാഡുകളും നൂല്‍പ്പുഴയില്‍ മുന്ന് സ്ക്വാഡുകളും പ്രവര്‍ത്തിച്ചു വരുന്നുണ്ട്.
നെന്മേനി നൂല്‍പ്പുഴ പഞ്ചായത്തുകളില്‍ ചത്ത കന്നുകാലികളുടെ സാമ്പിളുകള്‍ തിരുവനന്തപുരം ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസില്‍ പരിശോധിച്ച് കുളമ്പ് രോഗം തന്നെയാണെന്ന് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് മൃഗസംരക്ഷണ വകുപ്പ് ജാഗ്രാത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. വയനാട്ടിലേക്ക് അന്യജില്ലകളില്‍ നിന്ന് കുളമ്പ് രോഗം ബാധിച്ച കന്നുകാലികളെ കൊണ്ട് വരുന്നതായി വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതായും കച്ചവടാവശ്യത്തിനും സ്കീം നടത്തിപ്പിനായുമൊക്കെ കന്നുകാലികളെ കൊണ്ട് വരുമ്പോള്‍ ജാഗ്രത പാലിക്കാനുമാണ് പ്രധാന നിര്‍ദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: