തൊടുപുഴ : തൊടുപുഴ ഈസ്റ്റ് പോസ്റ്റ് ഓഫീസിന്റെ പരിധിയില്‍ കൈതക്കോട്, ഐ.സി. കോളേജ്, വടക്കുംമുറി പ്രദേശങ്ങളിലേക്കുള്ള കത്തുകള്‍ യഥാസമയം വിതരണം ചെയ്യാതെ പോസ്റ്റ് ഓഫീസില്‍ കൂട്ടിയിട്ടിരിക്കുന്നു. ഈ പ്രദേശങ്ങളില്‍ തപാല്‍ വിതരണം നടത്തിയിരുന്ന പോസ്റ്റ്മാന് പ്രമോഷനുമായി ബന്ധപ്പെട്ട് കേരളത്തിന് പുറത്തേക്ക് പോയതിനെ തുടര്‍ന്ന് പകരം ആളെ വയ്ക്കാത്തതാണ് പ്രശ്നമായത്. നിയമന രേഖകള്‍ ഉള്‍പ്പടെ യഥാസമയം വിതരണം ചെയ്യാത്ത ഇപ്പോഴത്തെ നടപടി ഗുരുതരമായ വീഴ്ചയാണ് സൂചിപ്പിക്കുന്നത്. പുതിയ പോസ്റ്റ്മാനെ നിയമിക്കുവാന്‍ സാമ്പത്തികം അനുവദിക്കുന്നില്ലായെന്ന പോസ്റ്റല്‍ സൂപ്രണ്ടിന്റെ നിലപാടാണ് ആയിരക്കണക്കിന് ജനങ്ങളുടെ ഭാവി അവതാളത്തിലാക്കിയിരിക്കുന്നത്. തപാല്‍ വകുപ്പിന്റെ ഗുരുതരമായ കൃത്യവിലോപം സംബന്ധിച്ച് കത്തുകള്‍ കൂട്ടിയിട്ടിരിക്കുന്നതിന്റെ തെളിവുകള്‍ ഉള്‍പ്പടെ കേന്ദ്ര സര്‍ക്കാരിന് പരാതി നല്കി പരിഹാരം കാത്തിരിക്കുകയാണ് ജനങ്ങള്‍. തൊടുപുഴ പോസ്റ്റല്‍ സൂപ്രണ്ടിന്റെ നിരുത്തരവാദപരമായ നടപടികള്‍ക്കെതിരെ നിരവധി പരാതികളാണ് പോസ്റ്റല്‍ വകുപ്പിന് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ലബിജെപിയുടെ നേതൃത്വത്തില്‍ പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിലേക്ക് മാര്‍ച്ചും നടത്തിയിരുന്നു. കൊറിയര്‍ കമ്പനികളുമായി ഉന്നത ബന്ധമുള്ള ഉദ്യോഗസ്ഥരാണ് പോസ്റ്റല്‍ വകുപ്പിനെ തകര്‍ക്കാനുള്ള നീക്കത്തിനൊപ്പം നില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: