നെടുമ്പാശ്ശേരി: പ്രജാപിതാ ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയം പീസ് ഓഫ് മൈന്‍ഡ് എന്ന പുതിയ ചാനല്‍ ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി കൊച്ചിയിലെ ഡിവൈന്‍ മീഡിയ ഇന്റര്‍നാഷണല്‍ എന്ന പ്രൊഡക്ഷന്‍ സ്റ്റുഡിയോ ബ്രഹ്മാകുമാരീസിന്റെ മീഡിയ ചീഫ് രാജയോഗി ബി.കെ. കരുണ ഉദ്ഘാടനം ചെയ്തു. ക്രിക്കറ്റ് താരം ശ്രീശാന്ത് സന്നിഹിതനായിരുന്നു.
നെടുമ്പാശേരിയിലെ രാജയോഗ ഭവനിലാണ് സ്റ്റുഡിയോ. നിലവില്‍ പീസ് ഓഫ് മൈന്‍ഡ് എന്ന ഹിന്ദി ചാനല്‍ സംഘടനയുടേതായുണ്ട്. പ്രാദേഗിക ഭാഷകളില്‍ ചാനല്‍ ആരംഭിക്കുന്നതിന്റെ ഭാഗമാണ് മലയാളത്തിലെ ചാനല്‍. കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സ്റ്റുഡിയോകള്‍ ആരംഭിച്ചു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: