കാഞ്ഞങ്ങാട്: തിരുവോണ ദിവസം സിപിഎം അതിക്രമം അരങ്ങേറിയ കായക്കുന്ന് പ്രദേശത്തെ ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് സന്ദര്‍ശിച്ചു. അക്രമത്തില്‍ പൂര്‍ണ്ണമായും തകര്‍ന്ന വിജയന്റെ വീടും കുടുംബത്തെയും അദ്ദേഹം സന്ദര്‍ശിച്ചു. സംഘര്‍ഷത്തില്‍ ഇരുവിഭാഗത്തില്‍പ്പെട്ട പ്രവര്‍ത്തകര്‍ക്കും പരുക്ക് പറ്റി. തുടര്‍ന്ന് നടന്ന അതിക്രമങ്ങള്‍ തടയാനും ക്രമസമാധാനം പുനഃസ്ഥാപിക്കാനും പോലീസിനു സാധിച്ചില്ല. ബിജെപി പ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത പോലീസ് സിപിഎം അക്രമികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ബിജെപി പ്രവര്‍ത്തകര്‍ക്കു പുറത്തിറങ്ങാന്‍പോലും സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ബിജെപി പ്രവര്‍ത്തകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കുവാനും രാഷ്ട്രീയ പ്രവര്‍ത്തന സ്വാതന്ത്ര്യം ഉറപ്പുവരുത്താനും പോലീസ് നിക്ഷ്പക്ഷമായി ഇടപ്പെടണം എന്നും വി.മുരളീധരന് ആവശ്യപ്പെട്ടു.
ബിജെപി ദേശീയസമിതിയംഗം എം.സഞ്ജീവ ഷെട്ടി, സംസ്ഥാന സമിതിയംഗം പി.രമേഷ്, ജില്ലാ ജനറല്‍ സെക്രട്ടറി. അഡ്വ.കെ.ശ്രീകാന്ത്, കര്‍ഷകമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.കെ.കുട്ടന്, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് സുകുമാരന്‍ കാലിക്കടവ്, യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന് കല്ല്യാണ്‍റോഡ്, ബി.ജെ.പി. കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ഇ. കൃഷ്ണന്, കാസര്‍കോട് മണ്ഡലം പ്രസിഡന്റ് സുധാമന്, ബിജെപി. കാഞ്ഞങ്ങാട് മണ്ഡലം ജനറല്‍ സെക്രട്ടറി കെ.പ്രേമരാജ് എന്നിവര്‍ അദ്ദേഹത്തെ അനുഗമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: