പരപ്പനങ്ങാടി: ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ അട്ടിമറിക്കാന്‍ ഗൂഢശ്രമം. ആഘോഷസമിതി ഭാരവാഹികളുടെ വീട്ടില്‍ പോലീസിന്റെ മിന്നല്‍ പരിശോധന. ശ്രീകൃഷ്ണജയന്തി ആഘോഷം പടിവാതില്‍ക്കലില്‍ നില്‍ക്കുമ്പോള്‍ പോലീസിന്റെ നടപടി പ്രകോപനമുണ്ടാക്കുന്ന വിധത്തിലായിരുന്നു. മുകളില്‍ നിന്നുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് പോലീസ് പറയുന്നന്നു. ഒരു മതവിഭാഗത്തിന്റെ ആഘോഷത്തില്‍ മാത്രം പോലീസിന്റെ അനാവശ്യ നിയന്ത്രണം വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കൊടക്കാട് ശോഭായാത്രയില്‍ ഉപയോഗിക്കാന്‍ മൈക്ക് പെര്‍മിഷന്‍ നല്‍കിയിട്ടില്ല. കഴിഞ്ഞ വര്‍ഷം ചെട്ടിപ്പടിയില്‍ ശോഭായാത്രയില്‍ പങ്കെടുത്ത സ്ത്രീകളെയും കുട്ടികളെയും തടഞ്ഞ് നിര്‍ത്തി അസഭ്യം പറയുകയും ശോഭായാത്രയിലേക്ക് വാഹനം ഓടിച്ച് കയറ്റുകയും ചെയ്ത പരപ്പനങ്ങാടി എസ്‌ഐക്കെതിരെ ആഘോഷകമ്മറ്റി ആഭ്യന്തരവകുപ്പിന് പരാതി നല്‍കിയിരുന്നു. ഈ പ്രാവശ്യം ശോഭയാത്രയില്‍ പങ്കെടുക്കാനെത്തുന്നവരെ ഭീക്ഷണിപ്പെടുത്തി വീട്ടിലിരുത്താനാണ് പോലീസിന്റെ ശ്രമം. ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളിലെ ജനപങ്കാളിത്തം വര്‍ദ്ധിക്കുന്നതില്‍ അസ്വസ്ഥരായ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടിയാണ് പോലീസ് പ്രവര്‍ത്തിക്കുന്നത്. പോലീസിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് പരപ്പനങ്ങാടി ആഘോഷകമ്മറ്റി ആഘോഷപ്രമുഖ് യു.എന്‍.ശ്രീനിവാസന്‍ പറഞ്ഞു. പക്ഷാപാതപരമായ നിലപാടില്‍ നിന്നും പോലീസ് പിന്മാറണമെന്ന് യോഗം ആവശ്യപ്പെട്ടു. കെ.കുമാരന്‍, സി.ജയദേവന്‍, വി.കെ.വേലായുധന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: