പെരുവന്താനം: കെ.കെ റോഡില്‍ മരം കടപുഴകി വീണ് ഒരു മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് പെരുവന്താനം ചുഴിപ്പ് മച്ചിയാനിക്കല്‍ എം.എസ് ചന്ദ്രന്റെ പുരയിടത്തില്‍ നിന്നിരുന്ന മരം കടപുഴകിയത്. വൈദ്യുതി ബന്ധം താറുമാറായി. പീരുമേട്ടില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് മരം നീക്കം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: